പി.കെ.കുഞ്ഞാലിക്കുട്ടിയിൽ പ്രതീക്ഷ അർപ്പിച്ച് ആലുവ എടയാർ വ്യവസായ മേഖല
കൊച്ചി: കേരളത്തിലെ വ്യവസായ നഗരത്തിൽ ഒരു കാലത്ത് തലയെടുപ്പോടെ നിന്ന ആലുവ എടയാർ വ്യവസായ മേഖലയിൽ പി.കെ.' കുഞ്ഞാലിക്കുട്ടിയിൽ ഉത്തമ വിശ്വാസത്തോടെ ഒരു ഉയിർപ്പ് പ്രതീക്ഷിച്ച് വ്യവസായികൾ.കഴിഞ്ഞ പത്ത് വർഷമായി ഉള്ള വ്യവസായങ്ങൾ പൂട്ടിപ്പോവുകയും, വ്യവസായികളും തൊഴിലാളികളും പട്ടിണിയുടെ ലോകത്തേക്ക് എത്തിപ്പെട്ടതിലും യു.ഡി എഫ് ഭരണ സാരഥ്യത്തിലേക്ക് കാരണമായിട്ടുണ്ട് ഇടതു സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി പരിവാര സമേതം വ്യവസായ വികസന വിപുലീകരണം നടത്താനുളള അനവധി വിദേശയാത്രകൾ നടത്തിയിട്ടു പോലും 450 ഏക്കർ വിസ്തൃതിയുള്ള ഇവിടെ ഒരു ചായക്കട വ്യവസായം പോലും വന്നിട്ടില്ല എന്നത് മാത്രമല്ല ആയിരക്കണക്കിന് പേർ ഓൺലൈൻ ഇൻ്റർവ്യു എല്ലാം പങ്കെടുത്ത് അവരുടെ പ്രതീക്ഷകളും നിക്ഷേപങ്ങളും പൂട്ടി കെട്ടിപ്പോയി എന്നുള്ളതാണ് ,ഒരു വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയുള്ള വ്യവസായ മേഖല ശവപറമ്പായി എന്നതിൻ്റെ തെളിവാണ് സ്വന്തം മണ്ഡലത്തിലെ മുൻ മന്ത്രിയുടെ തന്നെ അപ്രതിക്ഷിത പതനം,ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ പത്ത് സെൻ്റ് മുതൽ അനുവദനീയമായതു വരെ കൊടുത്ത് ജില്ലയിൽ ചെറുകിട വ്യവസായങ്ങൾ പുഷ്ഠിപ്പെടുത്താമെന്നിരിക്കെ നൂറ് കണക്കിന് ചെറുകിട വ്യവസായ സംരഭകരെ ഇൻറർവ്യു എന്ന പ്രഹസനം നടത്തി അവരെ കബളിപ്പിക്കുന്നതിൽ നോക്കുകുത്തിയായിരിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ പൂർണമായ പിന്തുണയുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ് ഇപ്പോൾ പൂട്ടിപ്പോയ വ്യവസായ ഭൂമികൾ ഭൂമാഫിയകൾ വില്പന നടത്തുന്നതെന്ന കാര്യം സംസ്ഥാന വ്യവസായ മന്ത്രി ഗൗരവതരമായി കാണേണ്ടതാണ്,പിന്നെ സർക്കാരിന് സർവീസ് ടാക്സ് പോലും കിട്ടാത്ത വിധത്തിൽ കുറെ ഗോഡൗണുകൾ മാത്രം പണിതിട്ട് വാടക വാങ്ങുന്നു., അത് തന്നെ പഞ്ചായത്തിൽ തിരിമറി നടത്തി വ്യാജരേഖകൾ ഉണ്ടാക്കി പഞ്ചായത്തിന് പോലും വരുമാനമില്ലാത്ത അവസ്ഥയായി, എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയിൽ പ്രതീക്ഷ എന്നാൽ അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നപ്പോൾ ഇവിടെ ഉപയോഗിക്കാതിരുന്ന ഭൂമികൾ സർക്കാർ തിരിച്ചുപിടിച്ച് അക്കാലത്ത് CMRL, ശ്രീശക്തി, പ്രൈമ കാറ്റിൽ ഫീഡു്, തുടങ്ങിയ വൻകിട കമ്പനികൾ സ്ഥാപിതമാകുകയും വ്യവസായ നഗരം പുഷ്ഠിപ്പെടുകയും ചെയ്തു, എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിന്ന് പോയതും നിർത്തിച്ചതുമായ ബിനാനി സിങ്ക്,, പെരിയാർ കെമിക്കൽസ് എന്നി കമ്പനികളുടെ ഭൂമികൾ പത്ത് ലക്ഷം മുതൽ 20 ലക്ഷം വരെ സെൻ്റിന് വില പറഞ്ഞ് ഭൂമാഫിയ കയ്യടക്കി വില്പന നടത്തുന്നു.110 കോടി രൂപ ബിനാനി സിങ്ക് പഞ്ചാബ് നാഷണൽ ബാങ്കിന് കൊടുക്കാനുള്ളതും KSEB, ക്ക് 80 കോടിയും, അവിടെ രക്തം വിയർപ്പാക്കിയ തൊഴിലാളികൾക്ക് 30 കോടി, ഇത് പോലും തിരിച്ചടപ്പിക്കാതെ എടയാർ സിങ്ക് എന്ന പേരിൽ ഒരു കമ്പനിയുണ്ടാക്കി സ്ക്രാപ്പ് മാത്രം 125 കോടിക്ക് വിറ്റതിന് പുറമേ ഭൂമി കച്ചവടവും നടക്കുന്നു. ഈ കച്ചവടത്തിൻ്റെ സൂത്രധാരൻമാർ രാഷ്ട്രിയത്തിലെ വൻ സ്രാവുകളാണ് അതായത് ഇടത് ചെയ്തത് വലത് കണ്ണടക്കുന്നു. അപ്പോൾ രണ്ട് കൂട്ടർക്കും തുല്യ ലാഭം, അവശിഷ്ട ലാഭം 450 ഏക്കർ കമ്പനി പറമ്പിൻ്റെ അധികാര ചുമതലയുള്ള പഞ്ചായത്ത് ഭരണസമിതിയും, എന്നാൽ തൊഴിലില്ലാതെ മയക്കുമരുന്നിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും തിരിഞ്ഞ് പോകുന്നവർക്ക് വ്യവസായ വകുപ്പ് കയ്യാളിയിരുന്ന മുസ്ലീം ലീഗിൽ ഏറ്റവും പ്രഗത്ഭനായ പി.കെ.കുഞ്ഞാലിക്കുട്ടിയിൽ വീണ്ടും വ്യവസായ വകുപ്പ് എത്തിചേർന്നതിൽ പുതിയ പ്രതീക്ഷകൾ ചേർത്തു വക്കുകയാണ് വ്യവസായ കേരളത്തെ വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ.



Editor CoverStory


Comments (0)