ഭയത്തോടെ രാത്രി യാത്രക്കാര്‍
കോട്ടയം: പെണ്‍വേഷം കെട്ടി തട്ടിപ്പു നടത്തുന്നവര്‍ വീണ്ടും കോട്ടയത്ത്. സന്ധ്യ മയങ്ങുമ്പോള്‍ നിരത്തിലെത്തി നേരംപുലരും വരെ യാത്രക്കാരെ തട്ടിച്ചിട്ടും അനങ്ങാതെ പോലീസ്. ഒന്നര വര്‍ഷം മുമ്പ് സമാന രീതിയില്‍ സാരിയുടുത്തു മുല്ലപ്പൂ ചാടി നഗരമെമ്പാടും പണം തട്ടിയവരെ പോലീസ് പിടികൂടിയിരുന്നു. പല സ്ഥലങ്ങളില്‍ നിന്നായി എത്തി നഗരത്തിലെ ലോഡ്ജില്‍ തമ്പടിച്ചിരുന്നു പുരുഷന്‍മാരായിരുന്നു ഇവര്‍.
ഇതിനു ശേഷം രണ്ടാഴ്ച മുമ്പാണ് ഇത്തരക്കാര്‍ വീണ്ടും നഗരത്തിലെത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മോടിയായി വസ്ത്രം ധരിച്ചെത്തുന്നവര്‍ പുരുഷ യാത്രക്കാരെ പരിചയപ്പെട്ട് അനാശാസ്യത്തിനു ക്ഷണിച്ചും അല്ലാതെയും പണം തട്ടുകയാണ് ചെയ്യുക. പണം നഷ്ടമാകുന്നവര്‍ മാനക്കേട് ഭയന്നു പരാതിപ്പെടാത്തതിനാല്‍ പോലീസും ശ്രദ്ധിക്കുന്നില്ല. ഇത്തരത്തില്‍, പണം തട്ടിയെടുക്കുമ്പോള്‍ എതിര്‍ത്താല്‍ മര്‍ദിക്കുകയും ചെയ്യും.
ഇരുള്‍ വീഴുമ്പോള്‍ സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലെയും ഒഴിഞ്ഞ കോണുകളില്‍ തമ്പടിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. നേരം പുലരുന്നതുവരെ ഇവരില്‍ പലരും സ്ഥലത്തുണ്ടാകും. മുമ്പ് ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര ഭാഗങ്ങളില്‍ മാത്രമാണുള്ളതെന്നു മാത്രമാണു ജനങ്ങളുടെ ആശ്വാസം.
സാമൂഹ്യ വിരുദ്ധരുടെ ശല്യം നഗരത്തില്‍ വര്‍ധിച്ചതിനു പിന്നാലെയാണു ഇത്തരക്കാരും നഗരം കീഴടക്കുന്നത്. തിരുനക്കര മൈതാനത്തിനു സമീപം ഒരാള്‍ സ്ഥിരമായി വഴിയാത്രക്കാരെ അസഭ്യവര്‍ഷം നടത്തുന്നതായും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം കടന്നുപോകുമ്പോള്‍ ഇയാളുടെ അസഭ്യവര്‍ഷം. പോലീസ് താക്കീത് ചെയ്താലും ഇയാള്‍ അസഭ്യവര്‍ഷം തുടരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
Comments (0)