പുതിയ അറ്റോര്‍ണി ജനറലായി ആര്‍. വെങ്കിട്ടരമണിയെ നിയമിച്ചു
ഡല്‍ഹി : പുതിയ അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. വെങ്കിട്ടരമണിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. അറ്റോര്‍ണി ജനറലാകാനുള്ള നിര്‍ദ്ദേശം അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരസിച്ചിരുന്നു. 3 വര്‍ഷത്തേക്കാണ് ഈ നിയമനം.അതേയമയം, ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) അനില്‍ ചൗഹാനെ നിയമിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ബിപിന്‍ റാവത്തിന് ശേഷമുള്ള രണ്ടാമത്തെ സിഡിഎസാണ് അദ്ദേഹം. 40 വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അനില്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.
Comments (0)