"അയ്മനം പഞ്ചായത്തിൻ്റെ നിയമനടപടി പൂർണമാക്കുന്നതോടെ, KIMS സഹദുള്ളയുടെ അവകാശവാദങ്ങൾ???

"അയ്മനം പഞ്ചായത്തിൻ്റെ നിയമനടപടി പൂർണമാക്കുന്നതോടെ, KIMS സഹദുള്ളയുടെ അവകാശവാദങ്ങൾ???

കോട്ടയം: അയ്മനം വില്ലേജ് റീസർവ്വേ നമ്പർ 494/13ൽപ്പെട്ട 2.58 ഏക്കർ ഭൂമിയുടെയും അതിലെ നിർമിതികളുടെയും ഉടമസ്ഥാവകാശം ഉന്നയിച്ചു കൈവശപ്പെടുത്തി വച്ചിരിക്കുന്ന കിംസ്, സഹദുള്ളക്ക്, അതിൻ്റെ ഉടമയായായ പ്രവാസി മലയാളിയായ ജൂബി ദേവസ്യയുടെ ഒറിജിനൽരേഖകളും കോടതി ഉത്തരവുകളും സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുള്ളത് നീതിപൂർവകമായ ഉത്തരവ് സാധ്യമാകുന്ന സാഹചര്യമുണ്ടായാൽ നാളിതുവരെ അത് ചില സാങ്കേതിക അവകാശവാദ പ്രകാരം കൈകാര്യം ചെയ്യുന്നവർക്ക് കൈവിട്ടു പോകുന്ന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കയാണ്, പ്രസ്തുത വസ്തുവുമായി ബന്ധപ്പെട്ട് കിംസ് കമ്പനി പഞ്ചായത്ത് സിക്രട്ടറി സമക്ഷം സമർപ്പിച്ചിരിക്കുന്ന എം: ഓ: യു ( മെമ്മോറാണ്ഡം ഓഫ് അണ്ടർസ്റ്റാൻഡിംഗ്) നിയമവിരുദ്ധവും അസാധുവുമാണ് എന്നതാണ് പ്രാഥമികമായി സൂചിപ്പിച്ചിരിക്കുന്നത്, അതുപോലെ ജൂബി ദേവസ്യയുടെതാണ് വസ്തുവെന്നും അദ്ദേഹത്തിൻ്റെ തന്നെയായിരുന്നു വസ്തുവെന്നും ഉറപ്പിക്കുന്ന നിരവധി തെളിവുകൾ സമർപ്പിച്ചിട്ടുള്ളതായ് കാണുന്നു. കിംസ് കമ്പനി സമർപ്പിച്ചിട്ടുള്ള വ്യാജരേഖകൾ തള്ളിക്കളയേണ്ടതിനുള്ള കാരണങ്ങളും ജൂബി ദേവസ്യ സമർപ്പിക്കുന്നുണ്ട്, റവന്യു അധികാരികൾ നൽകിയിട്ടുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്, കെട്ടിടത്തിൻ്റെ ഉൾപ്പെടെ നികുതി അടച്ച രേഖകൾ ഇപ്പോഴും ഒടുക്കുന്നത് ജൂബി ദേവസ്യ തന്നെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അടുത്തതായി കിംസ് കമ്പനി സമർപ്പിച്ച എം.ഒ.യു: ഇന്ത്യൻ രജിസ്ട്രേഷൻ ആക്റ്റ് 1908 സെക്ഷൻ 17 പ്രകാരം സ്ഥാവരജംഗമ വസ്തുക്കളുടെ അവകാശ കൈമാറ്റം സംബന്ധിച്ച ഉടമ്പടികൾ നിർബന്ധമായും സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രർ ചെയ്യേണ്ടതാണ്, രജിസ്ട്രർ ചെയ്യാത്ത MoU വിന് വസ്തുവിൻ്റെ ഉടമസ്ഥാവകാശം മാറ്റാൻ യാതൊരു അധികാരവുമില്ല എന്നിരിക്കെ തന്നെ 8.25 കോടിയുടെ വൻകിട ഇടപാടുകൾ അടങ്ങിയ ഈ കരാർ കേവലം വെറും നൂറ് രൂപയുടെ സാധാരണ മുദ്രപത്രത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്: കേരള സ്റ്റാമ്പ് ആക്റ്റ് 1959 ,സെക്ഷൻ 34 പ്രകാരം മതിയായ മുദ്ര വിലയില്ലാത്ത ഇത്തരം രേഖകൾ പഞ്ചായത്ത് ഉൾപ്പെടെ ഒരു സർക്കാർ ഓഫീസുകളിലും തെളിവുകളായി സ്വീകരിക്കരുതെന്ന് ചട്ടമുള്ളതുമാണ്, ഇവരുടെ ഇടപാടുകളിലെ പ്രതിഫലം ലഭ്യമാകാത്തതിനാൽ ഇന്ത്യൻ കോൺട്രാകറ്റ് ആക്റ്റ1872 പ്രകാരം പ്രാഥമികമായി തന്നെ കരാറുകൾ അസാധുവായതായും രേഖകൾ വ്യക്തമാക്കുന്നു.കരാർ കാലാവധിയായ വെറും മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ കരാറുകൾ അസാധുവാക്കപ്പെട്ടു കഴിഞ്ഞിരുന്നു.പതിനാലു വർഷം കഴിഞ്ഞ കാലഹരണപ്പെട്ട രേഖകൾ പല സ്ഥലത്തും രേഖകളായി അവകാശ വാദികൾ സമർപ്പിക്കുന്നതും പലരെയും തെറ്റിദ്ധരിപ്പിക്കപ്പെടുതുന്നതായും ജൂബി ദേവസ്യ രേഖകളിലൂടെ ബോധ്യപ്പെടുത്തുന്നു. അതുപോലെ AM G - 1 (HQ) 1/I / Compliant 98/2022-23, ഓഫിസ് ഓഫ് പ്രിൻസിപ്പൾ അക്കൗണ്ടൻറ് ജനറൽ അയ്മനം പഞ്ചായത്തിൽ നേരിട്ട് ഹാജരായി രേഖകൾ പരിശോധിക്കുകയും എട്ടാം വാർഡിൽ 595 മുതൽ 602 വരെയുള്ള ബിൽഡിങ്ങുകളിൽ നേരിട്ട് പോയി പരിശോധിക്കുകയും കെട്ടിട നമ്പറുകൾ വ്യക്തമായി കാണുകയും ചെയ്തിട്ടുള്ളതായ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കിംസ് ബെൽറോസ് സ്ഥാപനത്തിന് വേണ്ടി പഞ്ചായത്ത് ഓഫീസിൽ മാനുവലായും സോഫ്റ്റ് വെയറിൽ കിംസ് ഹെൽത്ത് എന്ന സ്ഥാപന43.18 കോടി രുപ ബാങ്കിൽ നിന്നും ലോൺ എടുക്കാൻ വേണ്ടി വ്യാജമായി തിരുത്തിയതാണെന്നും അതിന് ഉത്തരവാദി പഞ്ചായത്താണെന്നും രേഖകൾ പ്രകാരം സമർത്ഥിക്കുന്ന ജൂബി ദേവസ്യയുടെ രേഖകൾ ഇത്രയധികം സാമ്പത്തിക തിരിമറി ക്രമക്കേട്, മുതലായവക്ക് കൂട്ടു് നിന്ന ചില സർക്കാർ ഉദ്യോഗസ്ഥരും കുറ്റകൃത്യങ്ങൾക്ക് സമാധാനം ബോധിപ്പിക്കേണ്ട സാഹചര്യം സംജാതമായിട്ടുണ്ട് കമ്പനിയുടെ വസ്തുവല്ല എന്ന് രജിസ്ട്രാർ ഓഫ് കമ്പനി വ്യക്തമാക്കിയിട്ടുള്ള Rok (K ) 9 INSP / 09/26 107/1424/2024/6,,7/2022 എന്ന ഫയൽ സൂചിപ്പിക്കുന്നത് 494/13 സർവേ നമ്പരിൽ 50 കോടി രുപ ലോൺ എടുത്ത് യാതൊരു കെട്ടിടങ്ങളും പണിതാട്ടില്ല എന്നതാണ് ഇങ്ങനെ നിരവധി സാധൂകരണതെളിവുകൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ജൂബി ദേവസ്യ സ്ഥലത്ത് ഇല്ലാതിരുന്ന കാലത്ത് ക്രമസമാധാനം നശിപ്പിച്ചു എന്ന് കാണിച്ച് ഇദ്ദേഹത്തിനെതിരെ ' അഞ്ച് കോടിയുടെ കേസ് 2022 ൽ മാനനഷ്ടത്തിന് ഫയൽ ചെയ്തും നിയമവാഴ്ചയിൽ വിശ്വസിച്ച് ഭാരതത്തിൻ്റെ പ്രധാനമന്ത്രിക്ക് ഈ വിഷയവുമായി ഒരു സങ്കട ഹർജി നൽകിയതിന് മറ്റൊരു അഞ്ച് കോടിയുടെയും മാനനഷ്ടക്കേസ് നടന്നുകൊണ്ടിരിക്കയാണെങ്കിലും സ്വന്തം സമ്പാദ്യം കൈവിട്ടു് പോകാതിരിക്കാനുള്ള നിയമയുദ്ധം തുടരുകയാണ് പ്രവാസിയായ ജൂബി ദേവസ്യ എന്ന അയ്മനം കാരൻ