ഗുരുദക്ഷിണ പുരസ്കാരം

ഗുരുദക്ഷിണ പുരസ്കാരം

തൃശൂർ ജില്ലാ ഹയർ സെക്കന്ററി മലയാള അദ്ധ്യാപക സമിതി ഏർപ്പടുത്തിയ ഗുരുദക്ഷിണ പുരസ്കാരം ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾ എം എൻ കാരശ്ശേരിക്ക് സമ്മാനിക്കുന്നു. തൃശൂർ ജില്ലാ ഹയർ സെക്കന്ററി മലയാള അദ്ധ്യാപക സമിതി ഏർപ്പടുത്തിയ ഗുരുദക്ഷിണ പുരസ്കാരം സ്വീകരിക്കാനായി ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിയ എം എൻ കാരശ്ശേരിയെ അദ്ധ്യാപകർ പൊന്നാട ചാർത്തി ആദരിക്കുന്നു വാർത്ത ...... ഗാന്ധിജിയെ രണ്ടാമത് കൊല്ലുന്നവരോട് സഹതാപം മാത്രം: എം.എൻ. കാരശ്ശേരി. പുറനാട്ടുകര: അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയെ ഹിംസിക്കുന്നവരുടെ പ്രവൃത്തികൾ സഹതാപത്തോടെ തള്ളിക്കളയണമെന്ന് പ്രഫ: എം. എൻ. കാരശ്ശേരി. തൃശൂർ ജില്ലാ ഹയർ സെക്കന്ററി മലയാള അധ്യാപക സമിതി ഏർപ്പെടുത്തിയ ഗുരുദക്ഷിണ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കൻററി സ്കൂളിൽ നടന്ന ചടങ്ങ് ഡോ. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നവോത്ഥാനവും പുരോഗമനവും മാതൃഭാഷയിലൂടെയേ സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കന്ററി മലയാളം അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ എൻ ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. ശ്രീല വിവി അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി മലയാളം പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് മലയാളതിലക പട്ടത്താനം നൽകി. സോക്ടറേറ്റ് നേടിയ ഹയർ സെക്കൻററി അധ്യാപകരായ ഡോ. മഞ്ജുള കെ എം, ഡോ. രശ്മി പി., ഡോ. സുനിൽ വി.വി. എന്നിവരെ ആദരിച്ചു. ഷാജു പുത്തൂർ, എം.കെ. ബിന്ദു, ഡോ. സുരേഷ്, പി.ഡി. പ്രകാശ് ബാബു, രാംലാൽ എന്നിവർ സംസാരിച്ചു

C.B.PRADEEPKUMAR