കൊച്ചിയിൽ സ്പാകളുടെ മറവിൽ ലഹരി ഇടപാടുകൾ, എക്സൈസ് വിഭാഗം ജാഗരൂഗരാകണം: ഐക്യമഹിളാസംഘം ജില്ലാ പ്രസിഡൻറ് 'മിനിമോൾ അഗസ്റ്റിൻ,,
കൊച്ചി: ദൈനം ദിനം മാറി കൊണ്ടിരിക്കുന്ന കൊച്ചിയിൽ പരിഷ്ക്കാരത്തിൻ്റെ ഭാഗമായ് കൂണ് പോലെ മുളച്ച് പൊന്തി കൊണ്ടിരിക്കുന്ന സ്പാ എന്ന ഓമന പേരിലറിയപ്പെടുന്ന മസാജ് പാർലറുകളിലൂടെ അതീവ ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന പ്രത്യേകിച്ച് കൗമാര യുവത്വങ്ങളുടെ ഉദയാവസ്ഥയിൽ തന്നെ അസ്തമയങ്ങൾക്ക് കാരണമാകുന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതിനെതിരെ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് എക്സെസ് ഡിപ്പാർട്ട്മെൻ്റ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ഐക്യമഹിളാസംഘം ജില്ലാ പ്രസിസ ൻ്റ് ഒരു പ്രസ്താവനയിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു, കൊച്ചി നഗരത്തിൽ മാത്രം മൂവായിരത്തിൽ താഴെപാർലറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നഗരസഭയുടെ തന്നെ കണക്കുകൾ പറയുന്നു.നഗരാവിഷ്കൃതമായ വികസനത്തിൽ ഐക്യമഹിളാസംഘം എതിർപ്പ് പറയുന്നില്ല പക്ഷെ അതുവഴി സമൂഹത്തിനും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനമായ യുവതക്കും നാശം സംഭവിച്ചുകൂടാ, ഇത് സംരക്ഷിക്കുക എന്നത് സർക്കാരിൻ്റെ കടമയാണ് അതു പോലെ സ്ത്രീകൾ ഉടപ്പെടെ നഗരത്തിൽ വരുന്നവർക്ക് പൊതു ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും വൃത്തിയും സുരക്ഷിതമായ സംവിധാനത്തിൽ അടിയന്തിരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)