വീട്ടുജോലിക്കാരിയുടെ മരണം; ഫ്ലാറ്റുടമയ്ക്ക് ജാമ്യം
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദ് കോടതി നിര്‍ദേശപ്രകാരം ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. നേരത്തേ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതാണ്. ഇക്കഴിഞ്ഞ അഞ്ചിനാണ് തമിഴ്നാട് സേലം സ്വദേശി കുമാരി ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് സാരി കെട്ടിത്തൂക്കി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായത്. കാര്‍ പോർച്ചിന്റെ മേൽക്കൂരയിൽ വീണ് ഗുരുതര പരിക്കേറ്റ ഇവര്‍ 12ന് രാത്രിയാണ് മരിച്ചത്.കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് ഫ്ലാറ്റുടമക്കെതിരെ കേസെടുത്തത്. അന്യായമായി തടങ്കലില്‍ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് കേസ്.



Author Coverstory


Comments (0)