മൂന്നാറിൽ മതാതീത ആത്മീയ പഠന കേന്ദ്രത്തിന് ആരംഭം കുറിച്ചു
ആലുവ:അമേരിക്കയിലെ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഗ്രന്ഥകാരനുമായ Dr.സ്വാമി സേവക് സ്നേഹാനന്ദ ജ്യോതി
(Fr.Dr.ജോൺ കെ. തെക്കേടം) മുന്നാറിൽ ആരംഭിച്ച വിശ്വശാന്തി സിദ്ധസദനിൽ അന്തർദേശീയ മതാതീത ആത്മീയ പഠനകേന്ദ്രത്തിന് ആരംഭം കുറിച്ച് കൊണ്ട് . ഗുരുദേവൻ സ്ഥാപിച്ച ഏഷ്യയിലെ ആദ്യ സർവ്വമത സമ്മേളനം നടന്ന ആലുവ അദ്വൈതാശ്രമം സെക്രട്ടറി
ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ ഗുരുപ്രതിമയുടെ പ്രതിഷ്ഠയെ തുടർന്ന് സർവ്വമതപഠന സത്സംഗവും നടത്തി.
പഠന കേന്ദ്രത്തിലെ പുതിയ അതിഥിമന്ദിര സമുച്ചയം സ്വാമി സ്നേഹാനന്ദ ജ്യോതിയും ധർമ്മ ചൈതന്യസ്വാമികളും ആചാര്യ സച്ചിദാനന്ദ സ്വാമികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.
ആലുവ ആത്രേയ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ Dr.അരുൺ ചന്ദ്രൻ,
മൂന്നാർ SN ഹോട്ടൽസ് & റിസോർട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ
ശ്രീ സതീഷ്,സജീവ് നാണു, വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി, സുരേഷ് മാത്യം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ശ്രീമതി അജിത സന്തോഷ് ദൈവദശകം പ്രാർത്ഥന ആലപിച്ചു. .
Dr.സ്വാമി സേവക് സ്നേഹാനന്ദ ജ്യോതി ഗുരുദർശനത്തെ അടിസ്ഥാനമാക്കി രചിക്കുന്ന മതാതീത ആത്മീയ ഗ്രന്ഥം മതമില്ലാത്ത ദൈവവും മനുഷ്യനും ആഗോള തലത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ഉടനെ പ്രകാശനം ചെയ്യുന്നതാണ് , അവതാരിക,സ്വാമി ധർമ്മചൈത്യന്.



Editor CoverStory


Comments (0)