ശിവഗിരി ഭരണം. കൈയിലൊതുക്കാൻ സംഘ പരിവാർ പദ്ധതി

ശിവഗിരി ഭരണം. കൈയിലൊതുക്കാൻ സംഘ പരിവാർ പദ്ധതി

കൊല്ലം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആസ്ഥാനമായ ശിവഗിരി ആസ്ഥാനത്ത് 22/10/2026 ൽ നടക്കാൻ പോകുന്ന ഭരണ സമിതി തിരഞെടുപ്പിൽ ഏതു വിധേനയും ഭരണ സാരഥ്യം കൈയിലൊതുക്കാൻ കോടിക്കണക്കിന് രൂപയും നിരവധികേന്ദ്ര പദ്ധതികളും വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും. നിലവിൽ വ്യത്യസ്ത ആരോപണങ്ങൾ നേരിടുന്നവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും. തങ്ങൾ നിർദ്ദേശിക്കുന്ന പാനലിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെടു ക്കൊണ്ട് കേന്ദ്രത്തിൽ അമിത്ഷായുടെ ദൂതരാണെന്നും നാഗ്പൂർ കേന്ദ്ര കാര്യാലയത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും കാണിച്ച് നിലവിൽ കർണാടക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകരുമാണെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശികളായ അനിൽ കുമാർ.കണ്ണൻ എന്നി പേരുകളിലറിയപ്പെടുന്നവർ. ശിവഗിരി മഠങ്ങളുടെ ആശ്രമങ്ങൾ കയറി ഇറങ്ങി പ്രവർത്തിക്കുന്നതായി പോലീസ് ആസ്ഥാനത്തേക്ക് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയ തായ് സൂചനകൾ ലഭിക്കുന്നു. ശിവഗിരിയിൽനിലവിൽ 55 സന്യാസിമാരാണു ള്ളത് ഇതിൽ ചാഞ്ചാടി നിൽക്കുന്ന 25 സന്യാസിമാർക്ക് ഒരു കോടി രൂപ വീതം ഉപഹാരങ്ങളും കേന്ദ്ര പദ്ധതികളുടെ നീണ്ട നിരയും വാഗ്ദാനം ചെയ്യപ്പെട്ടതായ് അറിയുന്നു . പത്മശ്രീ പുരസ്കാര ജേതാവായ മുതിർന്ന ഒരു സന്യാസിയും. ആശ്രമ സ്വത്തുക്കളുടെ യും. അശ്രമത്തിന് ലഭിക്കുന്ന കാണിക്ക മുതലുകളുടെയും കണക്കുകളിൽ കള്ളക്കണക്കെഴുതി ആലപ്പുഴയിലും കോട്ടയത്തും ഒരു ജോലിയും വരുമാനവുമില്ലാത്ത സർക്കാരിന്റെ സൗജന്യ ഭവന പദ്ധതിയിൽ നാലു ലക്ഷം രൂപ മതിപ്പുള്ള വീടും ലഭിച്ച സ്വന്തം സഹോദരൻമാർക്ക് ഒരു കോടിക്ക് മേൽ വിലമതിക്കുന്ന രമ്യഹർമ്മം പണിഞ്ഞ് നൽകിയതെന്ന് ആരോപണമുള്ള ഒരു സന്യാസി പ്രമുഖനുമാണ് നിലവിലുള്ള ഭരണ സംവിധാനം അട്ടിമറിച്ച് സംഘപരിവാർ കൈകളിലേക്ക് ശിവഗിരിയുടെ ഭരണം അട്ടിമറിച്ചു നൽകാൻ പുറത്ത് നിന്ന് വന്നവർക്ക് ഒത്താശ ചെയ്യുന്നതെന്നും. റിപ്പോർട്ട് ചെയ്യപ്പെടുന്നു.