മീഡിയേഷൻ മികവിൽ നിരവധി കുടുംബങ്ങൾക്ക് പുനർജിവനം നൽകി, അഡ്വ: കല്ലട' കെ.ജി.. അലക്സാണ്ടർ

മീഡിയേഷൻ മികവിൽ നിരവധി കുടുംബങ്ങൾക്ക് പുനർജിവനം നൽകി, അഡ്വ: കല്ലട' കെ.ജി.. അലക്സാണ്ടർ
മീഡിയേഷൻ മികവിൽ നിരവധി കുടുംബങ്ങൾക്ക് പുനർജിവനം നൽകി, അഡ്വ: കല്ലട' കെ.ജി.. അലക്സാണ്ടർ
മീഡിയേഷൻ മികവിൽ നിരവധി കുടുംബങ്ങൾക്ക് പുനർജിവനം നൽകി, അഡ്വ: കല്ലട' കെ.ജി.. അലക്സാണ്ടർ

കൊല്ലം: നീതി വൈകി ലഭിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കണ്ട ഭാരത നീതിന്യായ പിഠങ്ങളിലെ പ്രഗത്ഭനമാരായ നിയമജ്ഞരും നീതിനിർവഹ കരും കൂടി 'രൂപീകരിച്ച് നടപ്പാക്കുന്ന "മധ്യസ്ഥ സമിതി അഥവാ " മീഡിയേഷൻ: സംവിധാനം രാജ്യത്ത് വ്യാപനമായിരിക്കുന്നത് വ്യവഹാര രംഗത്ത് വലിയ ആശ്വാസം പകരുന്ന ഒന്നാണ് എന്നാൽ ഒരു സിസ്റ്റം ഉണ്ട് എന്നതിലുപരി അത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു ആരാണ് അത് ഭംഗിയായ് നിർവഹിക്കുന്നത് എന്നതിലാണ് ആ സിസ്റ്റത്തിൻ്റെ വിജയം, അതിന് ഉത്തമ ഉദാഹരണമാണ് കൊല്ലം കോടതിയിൽ 1993 മുതൽ അഭിഭാഷക രംഗത്ത് കർമ്മനിരതനായുള്ള അഡ്വ: കല്ലട കെ.ജി.അലക്സാണ്ടർ, കൊല്ലം കോടതിയിലും കേരള ഹൈക്കോടതിയിലും വർഷങ്ങളായി അഭിഭാഷകവൃത്തി ചെയ്യുന്നു എന്നതിലപ്പുറം സാമൂഹ്യ, രംഗത്ത് ഇദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് ബോധ്യപ്പെടാൻ മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമങളായ അമൃത ടെലിവിഷൻ, കൈരളി റ്റി.വി .. എന്നിവയിൽ നടത്തി കൊണ്ടിരുന്ന അദാലത്തുകൾ മാത്രം ശ്രദ്ധിച്ചാൽ മതി, ലോക മലയാളികൾ പ്രത്യേകം കണ്ടു കൊണ്ടിരുന്ന "അമൃത റ്റി.വി.യിലെ " കഥയല്ലിതു ജീവിതം: പരിപാടിയിലൂടെയും കൈരളിയുടെ "ജീവിതം സാക്ഷി" എന്ന പരിപാടിയിലൂടെയും പ്രേക്ഷകർ കണ്ട് ഹൃദയം തകർന്ന യാഥാർത്ഥ്യങ്ങളെ വൈകാരികമായ ചില നിമിഷങ്ങളിൽ ബഹിർസ്ഫുരമാകുന്ന വാക്കുകളാലും പ്രവർത്തികളാലും തകർന്ന് തരിപ്പണമായ എത്രയോ കുടുംബങ്ങളെ വീണ്ടും ഒരു പുനർജീവനം നൽകി കൂട്ടിയോജിപ്പിക്കാനും,  സാധിച്ച മുഹൂർത്തങ്ങൾ ആർക്കു മ ങ്ങനെ മറന്ന് കളയാൻ പറ്റില്ല ശിഥിലമാകാവുന്ന കുടുംബ ജീവിതങ്ങളെ വീണ്ടും ഒന്നാക്കി കൈ പിടിച്ചുയർത്താനും ,ദൈവത്തിനും ന്യായാധിപനും മാത്രമേ സാധിക്കൂ, സാങ്കേതികമായി ന്യായാധിപൻ്റെ കടമ നിർവഹികുന്നത് കെൽസയുടെ മീഡിയേഷൻ കൈകാര്യം ചെയ്യുന്ന അഭിഭാഷകരാണ്, അഭിഭാഷകവൃത്തിയിൽ ഏറ്റവും മധുരതരമായ അനുഭവം ഏതെന്ന് ചോദിച്ചാൽ  ഈ അഭിഭാഷകന് പറയാനുള്ളത്, മീഡിയേഷന് മുമ്പ് ആർക്കോ വേണ്ടി ഒരു ചർച്ചക്ക് വേണ്ടിയും എന്ത് വന്നാലും ഞാൻ തോറ്റു കൊടുക്കയില്ല എന്ന നിർബന്ധബുദ്ധിയോടും കൂടിയാണ് അവരെയാണ്, അനുഭവങ്ങളുടെയും നീതിസാരങ്ങളുടെയും വചനങ്ങളുടെയും പിൻബലത്തിൽ ഈ കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ ആശീർവാദത്തോടെ രണ്ട് കൂട്ടർക്കും തർക്കമില്ലാത്ത ഒത്ത് തീർപ്പിലേക്ക് എത്തി ചേരുന്നത്, കേവലം ഒരു വാക്കിൽ ഒരു പുഞ്ചിരിയിൽ ഇത് സാധിച്ചെടുക്കുന്ന മീഡിയേഷൻ പ്രക്രിയ അതാണ് ഒരു മീഡിയേഷൻ അഭിഭാഷകൻ്റെ അനുവാച്യമായ പ്രവർത്തി സാഫല്യം കൊല്ലം കോടതിയിൽ വരുന്ന സാമ്പത്തിക വിഷയങ്ങളിലും കുടുംബ വിഷയങ്ങളിലും പ്രതി, വാദി, എന്ന രണ്ട് പക്ഷ ഞളെയും ഒരുമിച്ച് ഒരു മേശക്കിരുവശവും നിർത്താൻ അവസരം അലക്സാണ്ടർ വക്കീൽ എന്ന മീഡിയേറ്റർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അവർ പിരിഞ്ഞു പോകുന്നത് പ്രതിയും വാദിയുമായിട്ടല്ല മറിച്ച് ഒരേ കക്ഷികളായിട്ടായിരിക്കും, തൻ്റെ മുമ്പിൽ വരുന്നവരെ കക്ഷികൾക്കപ്പുറം നീതിയും ന്യായവും ഉറപ്പു വരുത്തി കൊടുക്കുന്ന ഒരു കർമ്മയോഗിയായിട്ടുള്ള  സ്വീകാര്യനായി തന്നെയാണ് അവർക്ക് അനുഭവപ്പെടുകയുള്ളു  അഭിഭാഷകവൃത്തിയുടെ മഹത്വം മാനവിക സേവനത്തിൽ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് കണ്ട് കൊണ്ട് തന്നെയാണ് തൻ്റെ മക്കളായ ടിറ്റോ ആൻഡ്രൂസും, ടിeജാ ഫിലിപ്പും അച്ചൻ്റെ വഴിയെ തന്നെ കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നത്, ഭർത്താവിൻ്റെയും മക്കളുടെയും പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്തി കൊണ്ട് തന്നെയാണ് ശ്രീമതി :.ജെസ്സി മറിയം ഫിലിപ്പ്.ഈ അഭിഭാഷക കുടുംബത്തെ മുന്നോട്ട് നയിക്കുന്നതും, അതു തന്നെയാണ് അലക്സാണ്ടർ വക്കീലിന് കുടുംബകോടതി കേസ് കളിലും സാമ്പത്തിക വ്യവഹാരങ്ങളിലും മികവ് പ്രകടിപ്പിക്കാൻ കഴിയുന്നതും