അങ്കമാലി: അങ്കമാലി മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥ പ്രഭുത്വം കൊടികുത്തി വാഴുന്നതായി ആരോപണം ശക്തമാകുന്നു. സിക്രട്ടറിയുടെ നേതൃത്വത്തിൽ പ്രധാനമായും നടക്കുന്നത് അനധികൃത നിർമിതികൾ നിയമ വിധേയമാക്കാൻ രേഖകൾ തയ്യാറാക്കി നൽകുക അതിലുടെ അനധികൃതമായി സമ്പാദിക്കുക എന്നത് മാത്രമായ്,. മുമ്പെങ്ങുമില്ലാത്തവിധം ഹോട്ടലുകളിൽ ശുചിത്വമില്ലായ്മയും അമിത വില ഈടാക്കലും, അനധികൃതമായ് കെട്ടിടങ്ങൾ പണികളും വ്യാപകമായി നടക്കുന്നുണ്ട്. ഇപ്പോഴുള്ള സിക്രട്ടറി ഉള്ള കാലത്തോളം എന്ത് നിയമ വിരുദ്ധമായതും നിയമവിധേയമാക്കിത്തരുമെന്നും നിയമ ലംഘകർക്ക് ഉറപ്പുണ്ട്., ദിനംപ്രതി, ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്ന റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന് ഹോട്ടൽ മാലിന്യം അലക്ഷ്യമായി ഇട്ട് പരിസരം ദുർഗന്ധപൂരിതമാക്കിയ കാര്യം ഫോണിലൂടെ വിളിച്ചു പറഞ്ഞവരെ പരാതിയുണ്ടെങ്കിൽ എഴുതി തന്നാൽ മാത്രം പരിശോധിക്കാമെന്നും ഞങ്ങൾക്കിഷ്ടുള്ളത് സൗകര്യമുള്ളപ്പോൾ ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിന് തൊട്ടടുത്ത് പണിയുന്ന കെട്ടിടത്തിൻ്റെ അനധികൃത നിർമാണത്തിന് സീനിയർ ടൗൺ പ്ലാനർ വിലക്ക് ഏർപ്പെടുത്തി പണി നിർത്തിവയ്പിച്ചിട്ടും സക്രട്ടറി കെട്ടിട നമ്പർ ഇട്ടു കൊടുക്കുമെന്ന് പറഞ്ഞ് വീണ്ടും നിർമാണം തുടങ്ങിക്കഴിഞ്ഞു.ഈ ഉദ്യോഗസ്ഥൻ സിക്രട്ടറിയായ് ഇവിടെ ചാർജ് എടുത്തതിന് ശേഷം നിരവധി അനധികൃത നിർമിതികൾ നിയമ വിധേയമാക്കിയതിന് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുണ്ടാകാമെന്ന് നാട്ടുകാർ ആരോപികുന്നു., തലസ്ഥാനത്ത് ചെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഔധ്യോദിക കാര്യങ്ങൾക്ക് സങ്കടം പറയാം.. പക്ഷെ അങ്കമാലിയുടെ സർവ്വാധികാരിയായ മുനിസിപ്പൽ സിക്രട്ടറി ഇപ്പോഴും രാജഭരണത്തിലാണെന്ന സ്വപ്നത്തിലും സാധാരണക്കാർ അടിമപ്രജകളുമാണെന്ന ധാർഷ്ട്യത്തിലുമാണെ ചിന്തയുള്ള ആളാണ് ഈ ഉദ്യോഗസ്ഥൻ എന്ന് പൊതുജനം പറയുന്നത്, എപ്പോൾ വിളിച്ചാലും ഇവിടുത്തെ ലാൻ്റ് ഫോൺ റിംങ് ചെയ്യുന്നതല്ലാതെ ഒരു ഉദ്യോഗസ്ഥരും അത് അറ്റൻഡ് ചെയ്യാറില്ല, പിന്നെ സിക്രട്ടറിയുടെ നമ്പർ സംഘടിപ്പിച്ച് സങ്കടം പറയാമെന്ന് ധരിച്ചാൽ മറുപടി കിട്ടണമെങ്കിൽ തിരുമനസ് കനിഞ്ഞനുഗ്രഹിക്കണം, ഈ ഉദ്യോഗസ്ഥൻ സർക്കാർ സർവീസിൽ കയറിയതിന് ശേഷം അനധികൃതമായ് സമ്പാദിച്ച സ്വത്തുക്കൾ കണ്ട് കെട്ടാനും ടിയാൻ നടത്തിയിട്ടുള്ള അനധികൃത ഇടപാടുകൾ കണ്ടെത്തി, നിയമ നടപടികൾ. സ്വീകരിക്കണമെന്നും സർക്കാരിലേക്ക് പരാതി നല്കിയിട്ടുണ്ട്.
Comments (0)