മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്‍നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴില്‍ നടന്ന വിജയാത്രയിലാണ് കെ സുരേന്ദ്രന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
വീടിനടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കനാണ് താത്പര്യമെന്ന് ഇന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്. ഡിജിറ്റല്‍ ഏജില്‍ ഡിജിറ്റല്‍ സന്ദേശവുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ ശ്രീധരന്‍ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല താന്‍ നടത്തുക, രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനം എന്നും സരീരത്തിന്റെ പ്രായമല്ല, മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഡിഎംആര്‍സിയില്‍ നിന്നും 26 വര്‍ഷത്തിലേറെ നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനാണ് ഇന്ന് പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയിലൂടെ ഇ ശ്രീധരന്‍ വിരാമമിട്ടത്. ഈ പാലും തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്നും അദേഹം പറഞ്ഞു. 2011 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചെങ്കിലും ഡിഎംആര്‍സി മഖ്യ ഉപദേഷ്ടാവായി തുടരുകയായിരുന്നു. പാലാരിവട്ടം പാലം പുരനര്‍ നിര്‍മ്മാണം ഒന്‍പതു മാസത്തെ കാലാവധി ആയിരുന്നെങ്കിലും അഞ്ചു മാസവും പത്തു ദിവസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കി.



Author Coverstory


Comments (0)