കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്നത്താല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപമുക്തമായി; ജെ.പി നദ്ദ
കൊഹിമ : വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരവാദം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപമുക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഓള്‍ഡ് റിഫിയം ഗ്രാമത്തിലെ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരവാദം ഇല്ലാതാക്കുന്നതിനായി 2021 ല്‍ കാര്‍ബി അനലോഗ് കരാറില്‍ ഒപ്പുവെച്ചു. 2019ല്‍ ത്രിപുര കരാറില്‍ ഒപ്പുവെച്ചു. ബ്രൂ വിഭാഗങ്ങളുടെ സ്ഥിരതാമസം ഉറപ്പുവരുത്തുന്നതിനായി ഇതുമായി ബന്ധപ്പെട്ട കരാറിലും ഒപ്പുവെച്ചെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 16 ഓളം ഗോത്രവിഭാഗങ്ങളാണ് നാഗാലാന്റില്‍ ഉള്ളത്. ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ശരിയാം വിധം ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)