പാലം തുറന്നിട്ടും രക്ഷയില്ല; വൈറ്റിലയില്‍ ഗതാഗത നിയന്ത്രണം
മരട് (എറണാകുളം): പാലം തുറന്നിട്ടും വൈറ്റിലയിലെ ഗതാഗതക്കുരുക്ക് തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. പാലം തുറന്ന ദിവസം തന്നെ പാലത്തിെന്റ ഇരുവശങ്ങളിലും വന്‍ കുരുക്കാണ് അനുഭവപ്പെട്ടത്.
നിലവില്‍ പാലത്തിനടിയിലെ സിഗ്നല്‍ സംവിധാനമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്നാണ് ആക്ഷേപം. ഇവിടെ വാഹനങ്ങള്‍ സിഗ്നലില്‍ കിടക്കുന്നതുമൂലം നീണ്ടനിരയാണ് എസ്.എ റോഡിലും പാലത്തിെന്റ ആരംഭത്തിലും അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിെന്റ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍നിന്ന് വരുന്ന തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പഴയപോലെ പൊന്നുരുന്നി അണ്ടര്‍പാസ് വഴി തന്നെ പോകണം. നേരത്തേ പാലത്തിനടിയിലെ സിഗ്നലിലൂടെ നേരെ ഇരുറോഡുകളിലേക്കും പ്രവേശിക്കാമായിരുന്നു. ഇപ്പോള്‍ ഇവിടെ പൊലീസ് കെട്ടിയടച്ചു.
കണിയാമ്ബുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മൊബിലിറ്റി ഹബ് വഴി തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് പോകണം. പാലത്തിനുസമീപത്തെ സര്‍വിസ് റോഡുകള്‍ക്ക് വീതി കുറവായതും ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)