എറണാകുളത്തും ഷിഗല്ല; ജാഗ്രതയില്‍ ജില്ല ഭരണകൂടം
കൊച്ചി: കോഴിക്കോടിന് പുറമെ എറണാകുളം ജില്ലയിലും ഷിഗല്ല സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിക്കാണ് രോഗം.സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധന ഫലം ലഭിച്ചശേഷമേ രോഗം സ്ഥിരീകരിക്കാനാകൂവെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ചോറ്റാനിക്കര സ്വദേശിനിയായ 54 കാരിക്കാണ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിേശാധനയില്‍ ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചത്. വയറിളക്കവും പനിയും വിട്ടുമാറാത്തതിനെ തുടര്‍ന്ന് ഈമാസം 23നാണ് ഇവര്‍ ചികിത്സ തേടിയത്. ഷിഗല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജില്ല മെഡിക്കല്‍ ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി സാമ്ബിളുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയച്ചു.ഷിഗല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കി. വയറിളക്ക രോഗങ്ങളുള്ളവര്‍ ഉടന്‍ ആശുപത്രികളിലെത്തി പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
Comments (0)