വിദ്യാഭ്യാസ വായ്പയോടുള്ള ബാങ്കുകളുടെ സമീപനം മാറണം ; സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അര്‍ഹതപ്പെട്ടവര്‍ക്ക് വായ്പ നിഷേധിക്കരുത്: ഹൈക്കോടതി

വിദ്യാഭ്യാസ വായ്പയോടുള്ള ബാങ്കുകളുടെ സമീപനം മാറണം ; സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അര്‍ഹതപ്പെട്ടവര്‍ക്ക് വായ്പ നിഷേധിക്കരുത്: ഹൈക്കോടതി

കൊച്ചി: സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു സഹായം നല്‍കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസ വായ്പ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വായ്പ നിഷേധിക്കരുതെന്നു ഹൈക്കോടതി.

വായ്പ നല്‍കാന്‍ വിദ്യാര്‍ഥികളുടെ ഭാവി തൊഴില്‍, വരുമാന സാധ്യതകളാണു പരിഗണിക്കുന്നതെന്നും രക്ഷിതാവിന്റെ വരുമാനമോ കുടുംബ സ്വത്തോ അല്ല മാനദണ്ഡമെന്നും കോടതി പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥിക്കു കിട്ടുന്ന വരുമാനത്തില്‍ നിന്നാണു തിരിച്ചടക്കേണ്ടതും.

റഷ്യയിലെ നോര്‍തേണ്‍ സ്റ്റേറ്റ് മെ‍ഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. വി. ആശയുടെ ഉത്തരവ്.

7.5 ലക്ഷത്തിനു മേലെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഈട് ആവശ്യമാണ്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ വായ്പ ഇതിന്റെ പേരിലും നിഷേധിക്കരുതെന്നു കോടതി വ്യക്തമാക്കി.