നവീകരിച്ച മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് (കെ.പി' ഹോർമിസ് മെമ്മോറിയൽ കമ്യുണിറ്റി ഹാൾ) ഉത്ഘാടനം ചെയതു.,

നവീകരിച്ച മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് (കെ.പി' ഹോർമിസ് മെമ്മോറിയൽ കമ്യുണിറ്റി ഹാൾ) ഉത്ഘാടനം ചെയതു.,
കൊച്ചി:ബാങ്കിങ് മേഖലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ പി ഹോർമിസിന്റെ സ്മരണാർത്ഥം അത്യാധുനിക സൌകര്യത്തോടുകൂടിയ കമ്മ്യൂണിറ്റി ഹാൾ ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച് നൽകി. നവീകരിച്ച മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി ഹോർമിസ് മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ട് 17 ലക്ഷം രൂപ മുടക്കിയാണ് ഹാൾ പുനർ നിർമ്മിച്ച് നൽകിയത്. മൂക്കന്നൂർ ഗ്രാമപഞ്ചായത്തും ഫെഡറൽ ബാങ്കും കൂടി നടപ്പിലാക്കുന്ന ക്ലീൻ, ഗ്രീൻ & ഹാപ്പി മൂക്കന്നൂർ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശാലിനി വാര്യർ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇൻഡോറിനേക്കാൾ മികച്ച നിലവാരത്തിലേക്ക് മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന് മാറാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു. വായന ശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറൽ ബാങ്ക് നടപ്പിലാക്കുന്ന ബുക്ക് വില്ലേജ് പദ്ധതി മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ഫെഡറൽ ബാങ്ക് എറണാകുളം സോണൽ ഓഫീസർ രാജേഷ് കെ ജി, ഫെഡറൽ ബാങ്ക് ആലുവ റീജിയണൽ ഓഫീസർ എൽദോസ് കുട്ടി കെ എം, കെ പി ഹോർമിസ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ടി പി മത്തായി, ഫെഡറൽ ബാങ്ക് സി.എസ്.ആർ. ഹെഡ് അനിൽ സി ജെ, ജനപ്രതിനിധികളായ ലാലി ആന്റു, കുര്യാച്ചൻ എൻ ഒ, ജസ്റ്റി ദേവസ്സിക്കുട്ടി, ഗ്രേസി ചാക്കോ, സിജി ജിജു, കെ എസ് മൈക്കിൾ, പി വി മോഹനൻ, സിനി മാത്തച്ചന്‍ , ലൈജോ ആന്റു, ബിബീഷ് കെ വി, ജോഫിന ഷാന്റോ, സി എ രാഘവൻ, പോൾ പി ജോസഫ്, ഫെഡറൽ ബാങ്ക് മൂക്കന്നൂർ ബ്രാഞ്ച് മാനേജർ അനൂപ് ആന്റണി, സെക്രട്ടറി സുനിൽകുമാർ കെ യു എന്നിവർ പ്രസംഗിച്ചു.