കര്‍ഷക പ്രക്ഷോഭം; കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഡ്യവുമായി ഡല്‍ഹിയിലേക്ക്​ വാഹനറാലി

കര്‍ഷക പ്രക്ഷോഭം; കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഡ്യവുമായി ഡല്‍ഹിയിലേക്ക്​ വാഹനറാലി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നിന്നും ഡെല്‍ഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് റാലി ആരംഭിക്കുക.

ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഉച്ചക്ക് ചേരുന്ന പൊതുയോഗത്തിന് ശേഷമാണ് വാഹനറാലി ആരംഭിക്കുക. 20 ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ ഒത്തുകൂടും. നാസിക്കില്‍ നിന്നും 1,266 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഡെല്‍ഹിയിലെ രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ ഡിസംബര്‍ 24ന് എത്തി കര്‍ഷക സമരത്തില്‍ അണിചേരും.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബ്​, ഹരിയാന കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന്​ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയാണ്​ വാഹനജാഥയുടെ ലക്ഷ്യമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിലവില്‍ പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളില്‍ നിന്നുള്ളവരാണ്​ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ അധികം. കാര്‍ഷിക നിയമത്തിനെതിരെ മഹാരാഷ്​ട്രയില്‍നിന്നു​ള്ള കര്‍ഷകരുടെ എതിര്‍പ്പ്​ കൂടി അറിയിക്കുകയാണ്​ ലക്ഷ്യം.