പാകിസ്താനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി ഇറാൻ; ഭീകരർക്ക് മേൽ ബോംബിട്ടു; പാക് സൈനികർ കൊല്ലപ്പെട്ടു.
ടെഹ്റാൻ: പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് ആക്രമണം നടത്തി ഇറാൻ.ആക്രമണത്തിൽ നിരവധി ഭീകരരും ഇവർക്ക് കാവൽ നിന്നിരുന്ന പാക് സൈനികരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടിനു രാത്രി പാകിസ്താനിലെ ബലൂചിസ്ഥാൻ
പ്രവിശ്യയിലുണ്ടായ ആക്രമണ ദൃശ്യങ്ങൾ അടക്കം ഇറാൻ മാധ്യമങ്ങളാണു പുറത്തുവിട്ടത്.
രണ്ടര വർഷം മുമ്പ് പാക് ഭീകരസംഘടനയായ ജയ്ഷ് ഉൾ അദ്ൽ, 12 ഇറാൻ സൈനികരെ പാക്കിസ്ഥാൻ ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരിൽ അഞ്ചു പേരെ നേരത്തെ ഇറാന്റെ ആവശ്യപ്രകാരം ഭീകരർ മോചിപ്പിച്ചിരുന്നു. പാക്സൈന്യം ഇടപെട്ട് കഴിഞ്ഞവർഷം നാലു പേരെക്കൂടി വിട്ടയച്ചിരുന്നു. ബന്ദിയാക്കിയ മറ്റുള്ളവരെകൂടി മോചിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, പാക്കിസ്ഥാൻ അതിന് തയാറായില്ല.തുടർന്നാണു സർജിക്കൽ ആക്രമണത്തിനു ഇറാൻ റെവല്യൂഷറി ഗാർഡ്സ് തീരുമാനിച്ചത്.ഇന്ത്യക്കും യു എസിനും ശേഷം പാകിസ്താനിൽ സർജിക്കൽ ആക്രമണം നടത്തുന്ന രാജ്യമാണ് ഇറാൻ.
Comments (0)