വ്യാജ ആധാർ കാർഡ് നിർമ്മാണം, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നവർക്ക് വേണ്ടി...? ഇൻറലിജൻസ് പരാജയമോ...?

വ്യാജ ആധാർ കാർഡ് നിർമ്മാണം, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നവർക്ക് വേണ്ടി...? ഇൻറലിജൻസ് പരാജയമോ...?

രവീന്ദ്രൻ, കവർ സ്റ്റോറി

കൊച്ചി: എറണാകുളം ജില്ലയുടെ സമീപ പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും ബംഗ്ലാദേശി, മ്യാൻമാർ, റോഹങ്ക്യൻ മുസ്ലിമുകൾക്കും വേണ്ടി വ്യാജമായി ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ വ്യാപകമായ് നിർമ്മിച്ചു നൽകിയിട്ടും ഇതൊന്നും അറിഞ്ഞ മട്ടു പോലും കാണിക്കാതെ നടക്കുന്ന ഇന്റലിജൻസ് സംവിധാനങ്ങളും സംസ്ഥാന പോലീസും കാണിക്കുന്ന നിസംഗത ഈ രാജ്യത്തെ വൻ അപകടത്തിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. ആധാർ കാർഡ് പ്രാബല്യത്തിൽ വരുന്നതോടെ ഒരോ വ്യക്തിയുടെയുടെയും സ്വകാര്യത നഷ്ടപ്പെടുമെന്ന് അലമുറയിട്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളം ഈ രാജ്യ വിരുദ്ധർക്കായ് യുദ്ധകാലാടിസ്ഥാനത്തിൽ നൽകിയ റേഷൻ കാർഡു പോലും, ഇന്ത്യ - ചൈന സംഘർഷ സമയത്ത് രാജ്യത്തിന് പരമാവധി നാശമുണ്ടാക്കാൻ തന്നെ വേണ്ടിയുള്ളതാണെന്ന് ബോധ്യപ്പെടാൻ അധിക ദിവസം വേണ്ടി വരില്ല ഇവർ നിർമ്മിക്കുന്ന വ്യാജ ആധാർ കാർഡുകൾ പരിശോധിച്ചാൽ മനസിലാകും.

ഒരു ദിവസം അതായത് ഒന്നാം തീയതി തയ്യാറാകുന്ന വ്യാജ കാർഡിൽ അന്ന് നിർമ്മിച്ച് നൽകുന്ന എല്ലാ കാർഡിലും ജനന തീയതി അമ്പത് പേരുണ്ടങ്കിലും ഒന്നാം തീയതി തന്നെയായിരിക്കും. ഈ ഒരു കാര്യം മാത്രം മതി ഇതിന്റെ സാധുത മനസിലാക്കാൻ. കൊറൊണയുമായി മേൽവിലാസവും വീടും നാടും ഉള്ളവർ വൻതുക നൽകിയും തീവണ്ടി മാർഗവും അവരവരുടെ നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ബംഗ്ലാദേശ്, മ്യാൻമാർ, മുതലായ സ്ഥലങ്ങളിൽ നിന്ന് വന്നവർക്ക് തിരിച്ചു പോകാൻ സ്ഥലമില്ലാത്തതിനാൽ അവർ പോകുന്നില്ല എന്ന് മാത്രമല്ല അതിർത്തി അശാന്തമായതിനാൽ ഇവിടുന്ന് അങ്ങോട്ട് കടക്കുന്നവരെ ശത്രുരാജ്യങ്ങളുടെ സേനകൾ വെടിവച്ച് ഭയപ്പെടുത്തി ഇന്ത്യയിലേക്ക് തന്നെ ആട്ടി പായിക്കുന്നു.

ചൈനയും പാക്കിസ്ഥാനും ഒരു കാര്യത്തിൽ വിജയിച്ചു അതിർത്തിയിൽ തുടർ സംഘർഷം വ്യാപകമാകുന്നതിന് മുൻപ് അവരുടെ ആളുകളുടെ സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ സുരക്ഷിതമാക്കി. ജോലി ഇല്ലെങ്കിലും ഭക്ഷണം ഉറപ്പുവരുത്താൻ റേഷൻ കാർഡുകളും നൽകി കഴിഞ്ഞു. അതിർത്തിയിൽ മാത്യ രാജ്യത്തിന് വേണ്ടി ജീവനും, രക്തവും നൽകുന്ന ഓരോ ജവാന്റെയും ആത്മാവ് ഇതൊന്നും പൊറുക്കയില്ല. സുഖിച്ചു ജീവിക്കുകയും അസുഖം വന്നാൽ അമേരിക്കയിൽ പോയി ചികിത്സ നേടുന്ന രാഷ്ടീയ നേതാക്കൻ മാർക്കുള്ളതുപോലെ കുഞ്ഞുകുട്ടി മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളും അവർക്കുമുണ്ടെന്ന് എല്ലാവരും ഓർക്കണം.

ഒരു കാര്യം ഉറപ്പാണ് അതിർത്തിയിലെ സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ റേഷൻ കാർഡ് ലഭിച്ച വ്യാജ ആധാർ കാർഡ് ലഭിച്ച ഈ ദ്രോഹികൾ നമ്മുടെ മണ്ണിൽ നിന്ന് തന്നെ പ്രത്യക്ഷമായി ആക്രമണം നടത്തും. സാധാരണ കമ്യൂണിസ്റ്റ് പാർട്ടി വർഷങ്ങൾ കഴിയുമ്പോൾ തിരുത്തി കൊണ്ടിരിക്കുന്ന തെറ്റുതിരുത്തലുകൾ നടത്താൻ നിങ്ങൾ പോലും ഉണ്ടാവില്ലെന്ന് ഓർക്കണം. സ്വയം പരാജയം ഏറ്റുവാങ്ങാൻ ഒരുങ്ങുന്ന സംസ്ഥാന സർക്കാരും.