പാലക്കാട്: കേരള പോലീസിൽ കുറ്റക്കാരായതും കുറ്റാരോപിതരായതുമായ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയും പിരിച്ചുവിടലും നടത്തുമെന്ന് ഈ സർക്കാർ കയറിയ കാലം മുതൽ മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കുന്നത് കേട്ട് പുളകിതരായിരുന്നവരുടെ ചോദ്യങ്ങളെ ചെറുത്തു നിർത്താനും ചിലരെ തൃപ്തിപ്പെടുത്താനും വേണ്ടി ചെയ്തു കൂട്ടുന്ന സർക്കസുകൾ പൊതു സമുഹം പരിഹാസത്തോടെയാണ് കാണുന്നത്, ഇപ്പോൾ ശിക്ഷിക്കപ്പെട്ട് പുറത്താക്കുന്നു എന്നു പറയുന്ന വിരലിലെണ്ണാവുന്നവർ പലരും മേലുദ്യോഗസ്ഥരായ ചില ഐ പി. എസ് കാരുടെ വ്യക്തിപരമായ അനിഷ്ടങ്ങൾക്ക് കാരണക്കാരായവരും അവരുടെ ഇംഗിതങ്ങൾക്കും അടിമപ്രവർത്തികൾക്കും വിധേയമാവാത്തവരും മറ്റ് ചിലർ പറയുന്നത് കേട്ട് പത്രങ്ങളിൽ വാർത്ത കളാക്കി കു റ്റാരോപിതരായവരും, കൃത്യമായ ജോലികൾ ചെയ്തതിനാൽ ട്രാപ്പിൽപ്പെട്ടവരുമാണെന്ന് കൃത്യമായ അന്വേഷണത്തിൽ ബോധ്യമാകും ,എന്നാൽ കൃത്യമായ തെളിവുള്ള കേസുകളിൽപ്പെട്ട ഒറ്റ ഉയർന്ന ഉദ്യോഗസ്ഥരെയും ഈ ശുദ്ധീകരിക്കൽ പ്രക്രിയയിൽ ഉൾപ്പെടുത്താത്തതിലെ രസതന്ത്രം കേരള ജനതക്ക് മനസിലാകും ,സേനയെ ശുദ്ധീകരിക്കൽ പ്രക്രിയ അനിവാര്യമാണ്, സർക്കാർ ഇപ്പോൾ ഏതാനും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു എന്ന നടപടി നേരായ ദിശയുടെ ഭാഗമാണെങ്കിൽ ചില കേസുകളിൽ ഉൾപ്പെട്ടു എന്നും പ്രതിസ്ഥാനത്തുണ്ട് എന്നും തെളിവുകളുള്ളDGP മാർ മുതൽ താഴെ കോൺസ്റ്റബുലറി വരെയുള്ളവർക്ക് ഈ നടപടി ബാധകമാക്കേണ്ടതാണ് അതോടൊപ്പം ,അല്ലാതെ അവർ ഐ.പി.എസ് ആയി പോയി എന്നതുകൊണ്ട് ഒഴിച്ചു നിർത്തരുത്,എന്ത് കൊണ്ടാണ് ആരാണ് ഇന്ത്യയിലെ ഏറ്റവും സമർത്ഥരായിരുന്ന കേരള പോലീസിനെ ചിലരെ ഇത്തരത്തിൽ അക്രമി സ്വഭാവമുള്ളവരും വർഗീയ ചിന്തകളും ഉള്ളവരാക്കി മാറ്റി എന്ന് സ്വയം ചിന്തിക്കണം, ഒരു കാര്യം ഓർമിക്കണം ഒരു കാലത്ത് രാജ്യത്തിൻ്റെ വടക്കൻ സംസ്ഥാനങ്ങളിൽ ഗുജറാത്ത്, മഹാരാഷ്ട മുതലായ സംസ്ഥാനങ്ങളിൽ പോലും അതിരൂക്ഷമായ വർഗീയ കലാപങ്ങൾ ഉണ്ടായപ്പോഴും മാവോയിസ്റ്റ് മേഖലകളിൽ അക്രമം ഉണ്ടായപ്പോഴും കേരള പോലീസിലെ മിടുക്കരായ സായുധ സൈനികരെ വെറും ലത്തിയും ,303, റൈഫിളും കൊടുത്ത് നിയന്ത്രിക്കാൻ വിട്ട ചരിത്രം കേരള പോലീസിൻ്റെ ചരിത്ര കാലഘട്ടങ്ങളായിരുന്നു'.എന്നാൽ ഇന്ന് സേന നിയമവും, സർക്കാർ നിയമവും സർക്കിൾ ഇൻസ്പെക്ടർ റാങ്കിലും അവിടെ നിന്ന് താഴേക്കിറങ്ങി കോൺസ്റ്റബൂലറി വിഭാഗത്തിനും മാത്രമായി, രാവും പകലും മഴയും വെയിലും ഊണും ഉറക്കവു മില്ലാതെ സ്വന്തം കുടുംബത്തെ പോലും നേരെ ചൊവ്വെ കാണാൻ കഴിയാത്ത വിഭാഗങ്ങൾക്ക് മാത്രമായ് ഷോക്കോസ്, മെമ്മോ, പി.ആർ, സസ്പെൻഷൻ, പിരിച്ചുവിടൽ, ഇഷ്ടക്കാരായ മാധ്യമ പ്രവർത്തകരെ വിളിച്ച് സൽക്കരിച്ച് കീഴ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വാർത്തകൾ നൽകി അപമാനിക്കൽ മുതലായവ, എല്ലാം, എന്നാൽ സാധാരണ പോലീസ് കോൺസ്റ്റബിളിൻ്റെ കയ്യിൽ നിന്ന് ചെകിടടിച്ച് അടി കിട്ടിയ രണ്ടാമത്തെ ഐ.പി.എസ്, കാരൻ എന്ന ഖ്യാതി നേടുകയും കോടതി വിധിച്ചിട്ടും പോലീസുകാരെ ശിക്ഷിക്കാൻ മാത്രം ഉദ്യോഗപർവ്വത്തിലിരിക്കുന്ന ഐ.പി.എസ് കാരനെതിരെ ഒരു നടപടിയും നിയമവും നടപ്പിലാക്കാൻ സർക്കാർ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നാരെങ്കിലും ചോദിച്ചാൽ നിയമം നിങ്ങൾക്ക് അതായത് താഴെ തട്ടിലുള്ളവർക്കും സാധാരണക്കാർക്കും മാത്രമാണെന്നാണ്, പാലക്കാട്ASP പദവിയിൽ പോലീസ് സേവനത്തിൻ്റെ ആദ്യ പാദത്തിൽ കോൺസ്റ്റബിളായിരുന്ന ബാലചന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായ ജാതിപ്പേരു വിളിച്ച് (വിളിച്ച ഉദ്യോഗസ്ഥൻ സവർണ മേധാവിയായിരുന്നു എന്ന് ആരും ധരിക്കണ്ട ) അധിഷേപിച്ചപ്പോൾ, ആത്മാഭിമാനം മാത്രം കൈമുതലായും പരിശീലന കാലത്തെ ചുറ് ചു റൂക്കും കാരണം അധിക്ഷേപം വിളിച്ച ഐ.പി.എസ് കാരൻ്റെ ചെകിടടച്ച് രണ്ടെണ്ണം കൊടുത്ത് പോലീസ് പണി വേണ്ടെന്ന് വച്ച് രാജിവച്ച് പുറത്ത് വന്നു, രാജി വച്ച പണി രണ്ടാമത് വാങ്ങി നൽകി പുറത്ത് നിന്ന കാലയളവിലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകി മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത ഒരു നിയമ ലംഘന ചരിത്രം ഈ പോലീസുകാരൻ്റെ പുനപ്രവേശനം ,അത് മറ്റൊരു ചരിത്രം, ,ഈ വിഷയത്തിൽ എല്ലാക്കാലത്തും എന്ന പോലെ പോലീസ് അസോസിയേഷൻ്റെ അധികാര പദവി ദുരുപയോഗപ്പെടുത്തുന്ന വിഭാഗത്തിലുള്ള ഒരു നേതാവും സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിളിനെ അസോസിയേഷൻ നേതാവ് എന്ന നിലയിൽ ഒരു ട്രാൻസ്ഫറിന് സഹായിച്ചതിന് പ്രതിഫലമായ് വീട്ടമ്മയായ വനിതാ ഉദ്യോഗ സ്ഥയോട് പാരിതോഷികമായ് അവരുടെ മാനം ചോദിക്കുകയും ലഭിക്കാതിരുന്നപ്പോൾ പീഡനം നടത്താൻ ശ്രമിച്ചു എന്ന കേസും, നേരിടുന്ന പോലീസ് കാരനാണ് ഈ കരണം പുകച്ച പോലീസ് കാരനെതിരെ പാര പണിതതും ഐ, പി.എസുകാരനായ ' കുറ്റക്കാരനായ, ഉദ്യോഗസ്ഥനെ സഹായിച്ചതും, ഇന്നും ,,വേണ്ടത് വേണ്ട സമയത്ത്, ചിലപോലീസ് കാരെ ഭീഷണിപ്പെടുത്തി പോലും മേലാവിലേക്ക് നിർബന്ധിച്ച് വാങ്ങി, അങ്ങ് തിരുവനന്തപുരത്ത് കൊണ്ട് പോയി സമർപ്പിച്ചു കൊണ്ടിരിക്കുന്നത് ,ഇത് പോലുള്ള പോലീസുകാരാണ് സേനക്കും സമൂഹത്തിനും ഒരു ക്യാൻസറായി അവശേഷിക്കുന്നത് എന്നത് മറ്റൊരു യഥാർത്ഥത്യം, 'പോലീസുകാരനെ ജാതി പേരു് വിളിച്ച് പരസ്യമായി അധിഷേപിച്ച കേസ് സംബന്ധിച്ച് ജില്ലാ സെഷൻസ് കോടതിക്ക് തുല്യമായ എസ്.സി, എസ്ടി കോടതി ശിക്ഷിച്ച പ്രതിയെ ജയിലിലേക്ക് വിടാതെ സുപ്രീം കോടതി വരെ അപ്പീലുമായ് കൊണ്ടെത്തിച്ചതും നമ്മുടെ നിയമം, പ്രതി ഐ.പി.എസ് കാരനായതിനാൽ ശിക്ഷാ ഉത്തരവു കിട്ടിയിട്ടും അപ്പീൽ പോകുന്നത് വരെ ജയിലയച്ചില്ല, സാധാരണക്കാരനായിരുന്നെങ്കിൽ നിയമവും നിയമപാലകരും ഉണർന്ന് പ്രവർത്തിച്ചേനെ, അധസ്ഥിത തരായവർക്ക് ഏറ്റവും കൂടുതൽ പീഡനം പോലീസിലും, ഡിപ്പാർട്ട്മെൻ്റിൽ നിന്നും ലഭിക്കുന്നത് ഈ വിഭാഗങ്ങളിൽ പെട്ടവരിൽപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും മാത്രമാണധികവും എന്നതും ഒരു യഥാർത്ഥ്യം, അതായത്, സംസ്ഥാനത്തെ പോലിസ് സേനയിൽ ക്രിമിനൽ പശ്ചാത്തലവും ക്രിമിനൽ ബന്ധവും ഉപയോഗിച്ച് കീഴുദ്യോഗസ്ഥരെയും സത്യം പറയുന്ന സാധാരണക്കാരെയും കൊല്ലുന്നതും കൊല്ലിക്കുന്നതും ഈ ജോലിയിൽ ഉയർന്ന പദവിയുള്ളവരാണ്, തിരുവനന്തപുരത്തുള്ള ഈ ഉദ്യോഗസ്ഥർക്ക് നെയ്മീനും ഐ ക്കുറയും സ്ഥിരമായി എത്തിച്ചു കൊടുക്കുന്ന അധോലോക മതമൗലിക നേതാക്കൻമാരായ കൊടും ക്രിമിനലുകളാണ് എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നത് ചുരുക്കം ചില ജന്മനാ വിധേയമായി തന്നെ പോലീസ് എന്ന ആത്മാഭിമാനമുള്ള ജോലി കിട്ടിയിട്ടും ഞാൻ അടിമയായ് മാത്രമേ ജീവിക്കു എന്ന് ശപഥം ചെയ്തും ,എന്തും അടിമവേലയും ചെയ്തു കൊടുക്കുന്ന ചില പോലീസുകാരു മാണിവരുടെ സമ്പത്ത് അവരാണ് ഇവർക്ക് വേണ്ടി അക്രമങ്ങൾ നടത്തുന്നതും, സംസ്ഥാന പോലിസിൽ എത്ര ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ക്രിമിനലുകളും ക്രിമിനൽ കേസുകളിൽ പെട്ടിട്ടുണ്ടെന്നും ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും നൽകിയ വിവരാവകാശ അപേക്ഷ ക്ക് കൃത്യമായ മറുപടി ലഭിച്ചാൽ ഇതുപോലുളള ഉദ്യോഗസ്ഥരുടെ കൂടുതൽ വിവരങ്ങൾ ഇനിയും വന്നു കൊണ്ടിരിക്കും,
Comments (0)