ഗൽവാൻ സംഘട്ടനം: ചൈന അസാധാരണ ആയുധങ്ങൾ ഉപയോഗിച്ചെന്നു റിപ്പോർട്ട്
ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയവും പ്രകോപനപരവുമായ നീക്കങ്ങളാണു ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്.യുദ്ധത്തിലേക്കു നീങ്ങാതെതന്നെ ശക്തമായ തിരിച്ചടി നൽകാനും നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പൂർണമായും സംരക്ഷിക്കാനും സൈന്യത്തിനു കഴിഞ്ഞെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇരുമ്പാണികൾ തറച്ച ദണുകൾ, കുന്തങ്ങൾ തുടങ്ങി അസാധാണ ആയുധങ്ങളുമായാണു ചൈന ഗ്വാനിൽ സംഘട്ടനത്തിനെത്തിയത്. ഇന്ത്യക്ക് 20 ധീര സൈനികരെ നഷ്ടപ്പെട്ടു. ചൈനയുടെ ഭാഗത്ത് കനത്ത ആൾനാശം ഉണ്ടാക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
Comments (0)