മാസ്കില്ലെങ്കിൽ മൂക്കന്നൂർ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ജീവനക്കാർ യജമാനൻമാർ
മൂക്കന്നൂർ:മൂക്കന്നൂർ പ്രെമറി ഹെൽത്ത് സെൻ്ററിൽ മാസ്ക് ധരിക്കാതെ വരുന്ന സാധാരണക്കാരുടെ മേൽ വിരട്ടലും ഭീഷണിയും പതിവാക്കി ജീവനക്കാർ കൊറൊണക്കാലം ആരോഗ്യ സുരക്ഷ നടപടികളുടെ ഭാഗമായി സർക്കാർ നിഷ്കർഷിച്ചിരുന്ന വസ്തുത ന്യായമാണ് ആരോഗ്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട് എങ്കിലും ഇതൊന്നും അറിയാതെ വരുന്ന സാധാരണക്കാരുടെ മേൽ കുതിര കയറുകയാണ്, ഡോക്ടറും ജീവനക്കാരും, രോഗികൾക്ക് പാദരക്ഷകൾ പുറത്ത് ഊരിയിടണം എന്നാൽ ജീവനക്കാർക്ക് അത് ബാധകമല്ല, എന്താണ് ചെരുപ്പില്ലാതെ മസ്ക് മാത്രം മതിയോ രോഗ പ്രതിരോധത്തിന്,, പ്രഷർ പരിശോധിക്കുന്നിടത്ത് , ഭീഷണിയും വിരട്ടലുമാണ്, മെഡിക്കൽ ഓഫീസറായ ഡോക്ടർ രോഗികളോടു് തമ്പ്രാൻ്റടുത്ത് ദാനധർമത്തിന് ചെന്ന പോലെയാണ് പെരുമാറുന്നത്, സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന സേവനം ഇവർ നൽകുന്ന ഭിക്ഷയായി കാണണമെന്നാണ് ഇവരുടെ ചിന്താഗതി, ഭയത്തോടെയും യജമാന ഭക്തിയുമില്ലാതെ ഈ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ആർക്കും സർക്കാർ മരുന്ന് സൗജന്യമായി വാങ്ങാൻ സാധിക്കാത്ത സാഹചര്യമാണ്, ഡോക്ടർ അനൂപിനെ പോലുള്ള രോഗികളോട് മാന്യമായി ഇടപെടുന്ന ഡോക്ടർമാർ സേവനമനുഷ്ഠിച്ചിരുന്ന ഇവിടെ രോഗികളെ ഭിക്ഷയെടുക്കാൻ വരുന്നവരായിക്കാണുന്ന ജീവനക്കാർ മനസിലാക്കേണ്ടത് ജനങ്ങൾ നൽകുന്ന നികുതി പണമാണ് ഈ ആശുപത്രിയുടെ വികസനവും സർക്കാരിൽ നിന്നുള്ള ശമ്പളവും, രോഗികൾ ഭിക്ഷക്കാരല്ല അവകാശമാണ് ഇത് എന്നത് മനസിലാക്കുക.



Editor CoverStory


Comments (0)