കൊച്ചി: സംസ്ഥാനത്ത് ചില സംഘടനകളും ചില മാധ്യമങ്ങളും മന്ത്രിമാരെ കൊണ്ട് പുരസ്ക്കാര സമർപ്പണം നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് വ്യാപകമായിരിക്കുന്നു. ചില വിദ്വാൻ മാർ സംസ്ഥാന മന്ത്രിമാരെ കടത്തിവെട്ടി കേന്ദ്ര മന്ത്രിമാരെയും,ഗവർണർമാരെ കൊണ്ട് വരെ ഇങ്ങനെ പുരസ്കാര സമർപ്പണം നടത്തി ജനങ്ങളെ വിഢികളാക്കുന്നു.എറണാകുളം ജില്ലയിൽ അടുത്ത കാലത്ത് ഒരു പ്രമുഖ മാധ്യമം വ്യവസായ മന്ത്രി പി.രവീജിനെ കൊണ്ട് അവാർഡ് കൊടുപ്പിച്ചതാകട്ടെ കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ജോർ, എന്ന കമ്പനിക്ക്, ഇതിന്റെ പേരിൽ പേരിൽ ലക്ഷങ്ങൾ സ്പോൺസർഷിപ്പും പരസ്യങ്ങളും വാങ്ങിയാണ് അവാർഡ് നൽകിയത്. പുരസ്‌കാര ദിവസം പത്രങ്ങളിലൂടെ ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളെ വെള്ളപൂശി ലേഖനങ്ങൾ വരുകയും, ചടങ്ങിനുശേഷം മന്ത്രിഉൾപ്പെടെഉളളവരുടെ ഫോട്ടോകൾ പത്രങ്ങളിലും,സ്ഥാപനത്തിന്റെ സോഷ്യൽ മീഡിയപേജിൽ പ്രചരിപ്പിക്കുകയും ഇതുവഴി ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ഈ സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തി മാസങ്ങൾക്ക് മുൻപ് പിടിക്കപ്പെടുത്തിരുന്നു .
"ജോർ കമ്പനിയുടെ മീഡിയപേജിൽ ഇപ്പോഴും സംസ്ഥാന - കേന്ദ്ര മന്ത്രിമാരിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രമുണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ പശ്ചാത്തലം പോലും പരിശോധിക്കാതെയാണ് മാധ്യമ സ്ഥാപനങ്ങൾ സാമ്പത്തിക ലാഭം മാത്രം നോക്കി വിവിധ പേരുകളിൽ അവാർഡ്ധാന ചടങ്ങുകൾ നടത്തി പണം സമ്പാദിക്കുന്നത്.വിവിധ പേരുകളിൽ അടിക്കടി പുരസ്‌കാര വിതരണം നടത്തുന്ന സ്ഥാപനവും എറണാകുളം ജില്ലയിലുണ്ട്.
ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ച് ഭിഷണിപെടുത്തി പണം തട്ടിയ കേസിലെ പ്രതിയായ മറ്റൊരു വിരുതൽ ഗോവ ഗവർണറുടെ കൂടെ ചായ കുടിക്കുന്നു, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയുള്ള പുരസ്കാര വിതരണങ്ങളും ചായ കുടികളും ജനപ്രതിനിധികൾക്ക് മോശം അഭിപ്രായങ്ങളും, പോലീസിനെ സംബന്ധിച്ച് സുരക്ഷാവീഴ്ചകളുമാണ്
Comments (0)