ഇക്ബാലിൻ്റെ അപകട മരണം, പെരുമ്പാവൂരിലെ 'വിവാദ ഡോക്ടറും സംഘവും നിരീക്ഷണത്തിൽ, അനാമികക്ക് എല്ലാമറിയാം
പെരുമ്പാവൂർ: നെടുമ്പാശ്ശേരിയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ച യുവാവായ ഇക്ബാലിന്റെ മരണത്തിൽ ദുരുഹതയുള്ളതായി സുഹൃത്തുക്കളും വീട്ടുകാരും ആരോപിക്കുന്നു. പെരുമ്പാവൂരിലെ ക്രിമിനൽ പശ്ചാത്തലമുള്ള കേസുകളിൽപ്പെട്ട വിവാദ ആയുർവേദ ഡോക്ടറുടെ പങ്ക് ഈ യുവാവിൻ്റെ അപകട മരണത്തിൽ ഉണ്ടോ എന്നുള്ളത് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ് നിരവധി പോക്സോ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ഡോക്ടറുടെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സംശയകരമായ വെളിപ്പെടുത്തലുകൾ സംഭവത്തിൽ വൻ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നുണ്ട്
മരിച്ച ഇക്ബാലും ഡോക്ടറുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അനാമിക എന്ന പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അനാമികയെ കാണാനായി ഫ്ലാറ്റിലെത്തിയിരുന്ന ഇക്ബാലിനെ ഡോക്ടറുടെ ഗുണ്ടകൾ പലതവണ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. ഡോക്ടറുടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സെക്രട്ടറിയായാണ് ഈ യുവതിയെ അറിയപ്പെട്ടിരുന്നത്. മരണത്തിന് തൊട്ടു തലേദിവസം പോലും ഇക്ബാലും അനാമികയും ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും സൂചനയുണ്ട്.
ഇരുവരുടെയും അസമയത്തുള്ള യാത്രകളും പെരുമാറ്റവും ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഫ്ലാറ്റ് അസോസിയേഷൻ ഉടമയ്ക്ക് പരാതി നൽകുകയും അനാമികയോട് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പെൺകുട്ടിയെ ഡോക്ടറോടൊപ്പം കാണാനില്ല എന്നതും സംശയങ്ങൾ വർധിപ്പിക്കുന്നു.
ഡോക്ടർക്കും സംഘത്തിനും പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും, ഇക്ബാലിൻ്റ മരണവുമായി അടുത്ത ദിവസങ്ങളിൽ ഡോക്ടർ വിദേശത്തായിരുന്നു എന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ എ :ഐ: സഹായത്തോടെ നിർമിച്ച ഫോട്ടോ ഷൂട്ടുകൾ പ്രചരിപ്പിച്ചതും ചില സംശയങ്ങൾ ജനിപ്പിക്കുന്നു എന്ന ആരോപണം.ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെടുന്നു. സംഘപരിവാർ ബന്ധമുള്ള ഇയാൾക്ക് സംരക്ഷണം ലഭിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ സഹോദരൻ വഴിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം രാഷ്ട്രീയ തണലിലാണ് ഇയാൾ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്നതെന്നാണ് സൂചന.
അനാമിക യുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും മരണത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കുന്ന തരത്തിലുള്ള സൂചനകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നും ഇക്ബാലിന്റെ സുഹൃത്തുക്കൾ ആരോപിക്കുന്നു. ചില സമയങ്ങളിൽ മറ്റുള്ളവരോട് പെരുമാറ്റങ്ങളിൽ അസ്വാഭാവികത പ്രകടിപ്പിച്ചിരുന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.



Editor CoverStory


Comments (0)