വൺ സ്റ്റോപ്പ് സെന്ററുകളിലെ കരാർ നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകളെന്നാക്ഷേപം

വൺ സ്റ്റോപ്പ് സെന്ററുകളിലെ കരാർ നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകളെന്നാക്ഷേപം

കൊച്ചി: വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള " വൺ സ്റ്റോപ്പ്' സെൻ്ററുകളിലേക്ക് നടത്തുന്ന താത്കാലിക നിയമനങ്ങളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിയമിക്കുന്നതായ് വ്യാപക ആക്ഷേപം, അതിജീവിതർക്ക് സർക്കാർ സംവിധാനത്തിലൂടെ നൽകുന്ന എല്ലാ സൗജന്യങ്ങളെയും വിലക്കു നൽകുന്നവരാണ് ഇപ്പോൾ കൊച്ചി വൺ സ്റ്റോപ്പ് സെൻ്ററിലെ കരാർജീവനക്കാരെന്ന് ആക്ഷേപമുണ്ട്, നിലവിലെ കൗൺസിലറെ കുറിച്ച് പ്രെവറ്റ് പ്രാക്റ്റീസ് എന്ന നിലക്ക് സർക്കാർ നൽകുന്ന ബത്തക്ക് പുറമേ അതിജീവിതരുടെ കയ്യിൽ നിന്നും അധികമായ് ഫീസ് വാങ്ങുന്നുണ്ടെന്നും പരാതികളുണ്ട്, നാലു വർഷമായി. ഇവരെ തന്നെ തുടർച്ചയായ് കൗൺസിലറായി പ്രവർത്തിക്കുന്നതിലുള്ള നിയമ ലംഘനം അറിയാമായിരുന്നിട്ടും വീണ്ടും ഇവരെ തന്നെ നിയമിക്കാനുള്ള നീക്കം ഈ മേഖലയിൽ പ്രാവീണ്യം നേടിയ മറ്റാരെയും ഇവിടെക്ക് അടുപ്പിക്കാതെയിരിക്കാനും നിലവിലുള്ള WPO ക്ക് ഇവരുടെ പ്രവർത്തനങ്ങളിൽ കിട്ടുന്ന വിഹിതങ്ങളിൽ നിന്ന് ലാഭത്തിന് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്, തിരുവനന്തപുരം സ്വദേശിനിയായ ഇവർ പല ദിവസങ്ങളിലും ഓഫിസിൽ വരാറില്ല ജോലിയുടെ ഭാഗമായി എന്നും യാത്രയിലാണെന്നാണ് ഓഫീസിൽ നിന്നും കിട്ടുന്ന മറുപടി, ഇവിടുത്തെ അന്തേവാസികൾക്ക് ലഭിക്കുന്ന ഭക്ഷണങ്ങൾ കൃത്യമായ അളവോ, ഗുണനിലവാര മോ ഇല്ലാത്തതാണ്, അതി ജീവിതകളല്ലെ അവർക്ക് എന്ത് കൊടുത്താലെന്താണ് ആരും ചോദിക്കില്ല എന്ന രീതിയിലാണ് അവരുടെ ഭക്ഷണങ്ങളും മറ്റ് സൗകര്യങ്ങളും അതിജീവിതർക്കും ഇരകൾക്കും വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചിലവഴിക്കുന്ന ഫണ്ടുകൾ സ്വന്തം പോക്കറ്റിലേക്ക് എങ്ങനെ നിറക്കാം എന്ന ചിന്തയിലാണ് അവിടം ഭരിക്കുന്നവർ ചെയ്യുന്നത്, വെറും ക്ലർക്ക് തസ്തികയിലുള്ള WPO യുടെ പെരുമാറ്റം ഉന്നത കോടതികളിലെ ജഡ്ജിമാരുടെ തിന് തുല്യമാണെന്ന ഭാവത്തിലായതിനാൽ അന്തവാസികൾക്ക് അവരുടെ പരാതികൾ പറയാൻ നിവർത്തിയില്ലെന്ന നിലയിലാണ്,