ബ്രഹ്മപുരം തീപിടുത്തം, കത്തുന്നതോ ? കത്തിക്കുന്നതോ?
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ എല്ലാവർഷവും പതിവ് പോലെ ഉണ്ടാവുന്ന ( ഉണ്ടാക്കുന്ന) തീ പിടുത്തത്തിൻ്റെ പുറകിലുള്ള ഗൂഢാലോചന പൊതു സമൂഹമെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു, കരാറുകൾ പുതുക്കുകയോ പുതിയ ടെൻടർ പരിഗണിക്കേണ്ട സമയത്തോ ആണ് ഇങ്ങനെ തീപിടുത്തം ഉണ്ടാക്കുന്നത്, ടെൻ ടർ കരാർ പ്രകാരം സംസ്കരിക്കപ്പെടേണ്ട മാലിന്യങ്ങളും നീക്കംചെയ്യേണ്ടവയിൽ നിന്ന് പുന: ചംക്രമണം (റീ സൈക്കിൾ ) ചെയ്യേണ്ടവയും എടുത്തി മാറ്റി അത് ക്രയവിക്രയം ചെയ്ത് വിറ്റ് കാശാക്കിയതിന് ശേഷം ബാക്കിയുള്ളവ നീക്കം ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ചിലവ് ഒഴിവാക്കാനും ബാക്കി വന്നവ കത്തിച്ചു കളഞ് ചിലവ് ചുരുക്കി കോടികൾ ലാഭം കൊയ്യുന്നതിൽ രാഷ്ട്രീയ കക്ഷികൾക്കും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കൃത്യമായ പങ്കുണ്ട് ,ഇവർ .ലാഭം വീതിചെടുക്കുന്നതിലൂടെ സർക്കാരിൻ്റെ ഖജനാവിന് കോടികൾ നഷ്ടമാകുന്നതോടൊപ്പം കൊച്ചി പോലുള്ള നഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തെയും, പക്ഷിമൃഗാദികൾ ഉൾപ്പെടുന്ന സകലമാന ജന്തുജീവജാലങ്ങളെയും, വിഷവായു ശ്വസിക്കാനും മാലിന്യത്തിലൂടെ ജനങ്ങളെ കൊന്നൊടുക്കാനും ശ്രമിക്കുന്ന മാഫിയ എങ്ങനെയും കോടികൾ സമ്പാദിക്കുക എന്നത് മാത്രം ലക്ഷ്യമിട്ട് ഇവിടുത്തെ ജനങ്ങളെ ചതിക്കുകയാണ്, കൊന്നൊടുക്കുകയാണ് ഇതിനെ കുറിച്ച് ജനകീയ പങ്കാളിത്വത്തോടെ വിശദമായ അന്വേഷണം നടത്തേണ്ടതാണ്, ഖജനാവിൻ്റെ നഷ്ടം മാത്രമല്ല മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ നിർത്തിക്കുക തന്നെ വേണം.



Editor CoverStory


Comments (0)