കാശ്മീരിലെ ബാരാമുള്ളയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.
ശ്രീനഗര്‍ : കാശ്മീരിലെ ബാരാമുള്ളയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് കാശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബാരാമുള്ളയിലെ യെഡിപോറയിലെ പട്ടാനിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഷോപ്പിയാനിലെ ചിത്രഗാം മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അതേസമയം ചൊവ്വാഴ്ച കുല്‍ഗാമിലെ അവ്ഹോട്ടുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജമ്മുകാശ്മീര്‍ പോലീസും സിആര്‍പിഎഫും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും രണ്ട് എകെ സീരീസ് റൈഫിളുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പോലീസ് കണ്ടെടുത്തു
Comments (0)