'ഞാന്‍ ഒരു ബാപ്പയ്ക്ക് ജനിച്ചവന്‍':സലാമിനെതിരെ എം.കെ മുനീര്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സംഭവം
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യ ക്തമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിനെതിരെ ലീഗ് നേതാവ് എം.കെ മുനീര്‍. രാവിലെ പറഞ്ഞത് സന്ധ്യക്ക് മാറ്റിപ്പറയുന്ന രീതി ലീ ഗുകാര്‍ക്കില്ലന്നും ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും ഡോ. മുനീര്‍ വ്യക്തമാ ക്കി. തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പു ലര്‍ ഫ്രണ്ട് നിരോധിച്ച നടപടിയെ ആദ്യം സ്വാഗതം ചെയ്ത മുനീര്‍ പിന്നീട് നിലപാട് മാ റ്റിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. ഇതിനെ തിരെയായിരുന്നു മുനീറിന്റെ പ്രതികരണം. നിരോധനവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും, നടപടിയെ അംഗീകരിക്കു ന്നുണ്ടെങ്കിലും അതിന് പിന്നിലെ കാരണങ്ങള്‍ സംശയാസ്പദമാണെന്നുമാ യിരുന്നു സലാമിന്റെ അതിപ്രായം. ആര്‍.എസ്.എസിനെ പോലെയുള്ള സംഘടനകളെ നി രോധിക്കാതെ പി.എഫ്.ഐയെ മാത്രം നിരോധിച്ചതിന് പിന്നില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.'പിഎഫ്ഐയുടേതിനു സമാനമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ഇവരെയൊന്നും തൊടാതെ പിഎഫ്ഐയെ മാത്രം ഏകപക്ഷീയ മായി നിരോധിച്ചതില്‍ സംശയകരമായി പലതുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശ യങ്ങള്‍ ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ലെന്ന് അതിന്റെ തുടക്കം മുതല്‍ എതിര്‍ ത്തു കൊണ്ടിരുന്ന പാര്‍ട്ടി ലീഗ് ആണ്. ലീഗിനു തീവ്രത പോരെന്നായിരുന്നു പലരു ടെയും വിമര്‍ശനം. സമൂഹത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചു മുന്നറിയിപ്പു നല്‍ കാന്‍ ലീഗ് ശ്രമിച്ചു കൊണ്ടിരിക്കെ പുറകിലൂടെ അവരുമായി കൈകോര്‍ത്തതു മ റ്റു ചിലരാണ്. ഇപ്പോഴും പലയിടത്തും ഒരുമിച്ചു ഭരിക്കുന്നു. എതിര്‍പ്പുകള്‍ക്ക് ജ നാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉണ്ട് എന്നു തന്നെയാണ് ലീഗ് എല്ലാകാലത്തും വി ശ്വസിക്കുന്നത് ', സലാം പറഞ്ഞു. നിരോധനം വന്നപ്പോള്‍ ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ എടുത്ത നിലപാട് വ്യത്യസ്തമായിരുന്നു. തീവ്ര വാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരു മിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നുമായിരുന്നു മുനീര്‍ തുടക്കത്തില്‍ പറഞ്ഞ ത്. ഖുര്‍ആനെയും ഹദീസിനെയും ദുര്‍വാഖ്യാനം ചെയ്ത് കൊണ്ട് വാളെടുക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാ ണ് കുട്ടികളെ കൊണ്ടുവരെ തീവ്രവാദ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിച്ച സം ഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)