2022-23ലേക്ക് 105 കുട്ടികളാണ് ഐസിഎസ്ആര്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതില്‍ 20 പേര്‍ പൊതുവിഭാഗവും 14 പേര്‍ പട്ടികജാതി, വര്‍ഗവുമാണ്. ന്യൂനപക്ഷ സംവരണം വഴി, 70 മുസ്ലിങ്ങള്‍ക്കും പ്രവേശനം ; ഇത് എന്ത് നീതി ?

2022-23ലേക്ക് 105 കുട്ടികളാണ് ഐസിഎസ്ആര്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതില്‍ 20 പേര്‍ പൊതുവിഭാഗവും 14 പേര്‍ പട്ടികജാതി, വര്‍ഗവുമാണ്. ന്യൂനപക്ഷ സംവരണം വഴി, 70 മുസ്ലിങ്ങള്‍ക്കും പ്രവേശനം ; ഇത് എന്ത് നീതി ?

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചു. ഇതര മതവിഭാഗങ്ങള്‍ ഇതില്‍ എതിര്‍പ്പും അസംതൃപ്തിയും പ്രകടിപ്പിച്ചിരുന്നെങ്കിലും അത് ഗൗനിക്കാതെയാണ് മുസ്ലിം സംവരണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. സംവരണം മൂലം തങ്ങള്‍ക്ക് അവസരം നഷ്പ്പെട്ടുവെന്ന് പൊതുവിഭാഗങ്ങളില്‍ നിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐസിഎസ്ആര്‍) 50 ശതമാനം സീറ്റുകളും മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തത് ചോദ്യം ചെയ്ത് അഡ്വ.അരുണ്‍ റോയ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുസത്യവാങ്മൂലം. മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമല്ലെന്നും സിവില്‍ സര്‍വീസ് അക്കാദമികളിലെ മൊത്തം സംവരണം എടുത്താല്‍ 50 ശതമാനം കവിയുന്നില്ലെന്നും അക്കാദമിയുടെ 12 ഉപകേന്ദ്രങ്ങളില്‍ ഒന്നു മാത്രമാണ് മലപ്പുറത്തേതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദം. മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്നതിന് സാധുവായ കാരണങ്ങളുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. 2022-23ലേക്ക് 105 കുട്ടികളാണ് ഐസിഎസ്ആര്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതില്‍ 20 പേര്‍ പൊതുവിഭാഗവും 14 പേര്‍ പട്ടികജാതി, വര്‍ഗവുമാണ്. ന്യൂനപക്ഷ സംവരണം വഴി, 70 മുസ്ലിങ്ങള്‍ക്കും പ്രവേശനം ലഭിച്ചു. 96 പേര്‍ക്ക് പ്രവേശനം നല്‍കി. 14 പേര്‍ക്ക് കൂടി നല്‍കാനുണ്ട്. കല്യാശേരിയിലെ 51 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാണ്. ഇത്രയും പേരില്ലെങ്കില്‍ ശേഷിക്കുന്നത് പട്ടികവര്‍ഗ വിഭാഗത്തിന് നല്‍കും. 49 ശതമാനം പൊതുവിഭാഗങ്ങള്‍ക്കാണ്. സംവരണ സീറ്റുകളില്‍ ആ വിഭാഗങ്ങളില്‍ നിന്ന് ആവശ്യത്തിന് കുട്ടികളെ ലഭിച്ചില്ലെങ്കില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കും, സത്യവാങ്മൂലത്തില്‍ പറയുന്നു. പൊന്നാനി സെന്ററില്‍ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്തതും അവര്‍ക്ക് കോഴ്സ് സൗജന്യമാക്കിയതും ചോദ്യം ചെയ്താണ് അരുണ്‍ റോയി ഹര്‍ജി നല്‍കിയത്. മതാടിസ്ഥാനത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനവും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.