ഗ്രഹങ്ങള്‍ക്ക് മാത്രമായുള്ള കേരളത്തിലെ ഏക ക്ഷേത്രം കുറുപ്പന്തറ ശ്രീ മഹാശനീശ്വര ക്ഷേത്രം
കോട്ടയം ജില്ലയില്‍ കുറുപ്പന്തറ ഓമല്ലൂരിലെ ശ്രീ മഹാശനീശ്വര ക്ഷേത്രം താന്ത്രികവിധി പ്രകാരം പ്രതിഷ്ഠിക്കപ്പെട്ടതും നിത്യപൂജയുള്ളതുമായ അത്യപൂര്‍വ്വം ശനീശ്വര ക്ഷേത്രമാണ്. നവഗ്രഹങ്ങള്‍, ലക്ഷ്മിവിനായകന്‍ തുടങ്ങിയവരുടെയും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ശനിദോഷങ്ങളില്‍പെട്ട് കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയി കഷ്ടപ്പെടുന്നവര്‍ക്ക് അത്താണിയായി തീരുന്നു ഈ ക്ഷേത്രം.
മനുഷ്യരുടെ ദൈനംദിനജീവിതത്തില്‍ ഗ്രഹങ്ങളുടെ സ്വാധീനം അതിശക്തമാണ്. പലവിധ ഗ്രഹപ്പിഴകള്‍ ഉണ്ടെങ്കിലും അതികഠിനമായ ഗ്രഹപ്പിഴ, ദേഷങ്ങള്‍ ശനിയെക്കൊണ്ടാണ് ചിന്തിക്കുന്നത്. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിമഹാദശ തുടങ്ങിയ കാലങ്ങളില്‍ ജോലിതടസ്സം, വിദ്യാഭ്യാസ തടസ്സം, രോഗങ്ങള്‍, അപകടങ്ങള്‍, ദാമ്പത്യഭിന്നതകള്‍, കടബാധ്യതകള്‍, മരണഭയം, അകാലമൃത്യു, കേസ്, കോടതി തുടങ്ങിയവയെല്ലാം ശനിപ്പിഴയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഒരു ഭവനത്തില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും ശനിഗ്രഹ പിഴയിലൂടെ കടന്നുപോകാതിരിക്കില്ല. ആകയാല്‍ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടുവാന്‍ പറ്റാത്തതാണ് ശനീശ്വര നവഗ്രഹ ദര്‍ശനവും പ്രാര്‍ത്ഥനകളും. പൂര്‍വ്വ ജന്മകര്‍മ്മഫല ദാതാവ് കൂടിയാണ് ശനീശ്വരന്‍. ആയുസ്സ്, മോക്ഷം, സന്യാസം, വിദേശവാസം, ധനം, സമ്പത്ത്, യശസ്സ്, കീര്‍ത്തി തുടങ്ങിയ സദ്ഗുണങ്ങള്‍ക്കും കാരണഭൂതന്‍ കൂടിയായ ശനീശ്വരന്‍ നവഗ്രഹങ്ങളുടെ ന്യായാധിപനും ഈശ്വരസ്ഥാനീയനുമാണ്. കര്‍ക്കശ സ്വഭാവിയും ആരോടും മുഖപക്ഷമില്ലാത്തവനും അനുഗ്രഹദാതാവും കൂടിയാണ്.
ആരാണ് ശനീശ്വരന്‍ ?
നവഗ്രഹങ്ങളില്‍ ഈശ്വരന്‍-ശനീശ്വരന്‍-നവഗ്രഹങ്ങളില്‍ പേരിനൊപ്പം ഈശ്വരന്‍ എന്ന് ചേര്‍ത്തു വിളിക്കുന്നത് ശനിയെ മാത്രമാണ്. ശനിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് കണിശമായ നീതിയും, ന്യായവും, ധര്‍മ്മവും മൂലമാണ്. അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തില്‍ ശനിയുടെ സ്ഥാനം അനുകൂലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.
ശനീശ്വരന്റെ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ, ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാന്‍, ദാരിദ്രന്‍, വലിയവന്‍, ചെറിയവന്‍, രാജാവ്, മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല. എല്ലാവരും ശനീശ്വ മുമ്പില്‍ സമന്മാരാണ്.
ഓരോ ജന്മത്തിന്റെയും ജന്മ ജന്മാന്തര-പൂര്‍വ്വ ജന്മ കര്‍മ്മങ്ങളെല്ലാം ആ ഈശ്വരന് എന്നും മനഃപ്പാഠമായിരിക്കുമത്രെ. കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴയ്ക്കാറുമില്ലത്രെ. മനുഷ്യരെ മാത്രമല്ല, ദേവന്മാരെപ്പോലും ശനീശ്വരന്‍ വെറുതെ വിടാറില്ല.
ഗ്രഹങ്ങള്‍ക്ക് മാത്രമായുള്ള കേരളത്തിലെ ഏക ക്ഷേത്രമായ ഇവിടെ വിദ്യ, തൊഴില്‍, വിവാഹം, ഗൃഹനിര്‍മ്മാണം, മറ്റു ജീവിത തടസ്സങ്ങള്‍ക്ക് പരിഹാരമായി സമസ്ത ചൈതന്യ അഭിവൃദ്ധി മഹാശനീശ്വര ഹോമം എന്നിവയും കൂടാതെ ജ്യോതിഷ പ്രവചനത്തിലൂടെ ജാതകാലും ഗോചരാലുമുള്ള എല്ലാ ഗ്രഹദോഷങ്ങള്‍ക്കും പ്രത്യേകമായി ശനിദോഷംമൂലം ഉണ്ടാകുന്ന രോഗദുരിതങ്ങള്‍, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയ്ക്കും വിധിപ്രകാരമുള്ള പൂജ ഹോമാദികള്‍ നടത്തപ്പെടുന്നു. പിതൃദോഷനിവാരണത്തിനായി എല്ലാ മാസങ്ങളിലും അമവാസി നാളില്‍ മഹാതിലഹവനം, പിതൃപൂജ എന്നിവയും നടത്തപ്പെടുന്നുണ്ട്. സര്‍വ്വവിധ ശനിദോഷങ്ങള്‍ക്കും മറ്റു ഗ്രഹദോഷങ്ങള്‍ക്കും കൂടാതെ ജാതകവും ഗോചരാലുള്ള എല്ലാ വിധ ദോഷങ്ങള്‍ക്കും അനേകര്‍ക്ക് അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ കാര്യദര്‍ശി ആര്‍ഷശ്രീ ശിവമായി കേരളത്തിലെ മാത്രമല്ല ലോകത്തിലെതന്നെ അപൂര്‍വ്വ ശനീശ്വര ഉപാസകയാണ്. ശനീശ്വരനെ അത്യധികമായി സ്‌നേഹിക്കുകയും ഉപാസിക്കുകയും പ്രത്യക്ഷ ദര്‍ശനം നേടുകയും ചെയ്ത ശിവമയി ഈ ക്ഷേത്രസങ്കേതത്തില്‍ എത്തുന്ന വിശ്വാസികളുടെ ഗ്രഹസ്ഥിതിക്ക് അനുസൃതമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി അനുഗ്രഹീതമാക്കുന്നു.
കണ്ഠകശനി കാട് കയറ്റുമോ? 4-ലെ ശനി നാടുവിടുവിക്കുമോ? അഷ്ടമശനി ആയുസ്സ് എടുക്കുമോ? ഇത്തരം വ്യര്‍ത്ഥമായ ചിന്തകളിലും ആകുലതകളിലും പെട്ടുഴലുന്ന വിശ്വാസികളായ ഏവര്‍ക്കും സര്‍വ്വാഭീഷ്ടപ്രദായകനും ക്ഷിപ്ര പ്രസാദിയും കലിദോഷനാശകനുമായ ശ്രീ ശനീശ്വര ഭഗവാന്റെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്രപുനഃരുദ്ധാരണത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
സംഭാവനകള്‍ക്കും പൂജകള്‍ക്കും.
SREE SHANIDEVANAVAGRAHA CHARITABLE TRUST
SBI KURUPPANTHARA, A/C NO. 35819079187, IFSC SBIN0011920
Google pay, Phonepe, Whatsapp : 9048900927
Comments (0)