സിനിമ തീയറ്ററുകൾ ജനുവരി 5 മുതൽ തുറക്കും

സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും. കര്‍ശന മാര്‍​ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി.

സീറ്റിന്റെ  പകുതി പേര്‍ക്ക് മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.

ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളില്‍ കലാപരിപാടികള്‍ക്കും അനുമതി നല്‍കി. ഇന്‍ഡോറില്‍ 100 പേര്‍ക്കും, ഔട്ട് ഡോറില്‍ 200 പേര്‍ക്കും അനുമതി നല്‍കും.

നിരീക്ഷണങ്ങള്‍ക്ക് പോലീസിനേയും സെക്ടറല്‍ മജിസ്ട്രേറ്റ് മാരെ നിയമിക്കും. നീന്തല്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് പരിശീലനത്തിനും അനുമതി നല്‍കി.