അങ്കമാലി നിലനിർത്താൻ റോജി ജോൺ തന്നെ-അജിതാ ജയ്ഷോര്‍
അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ച് കോൺഗ്രസിലെ യുവ നേതൃത്വം നിലവിലെ എം.എൽ.എ യായ റോജി ജോൺ തന്നെ മത്സരിക്കട്ടെ എന്ന് കോൺഗ്രസിനെ സംസ്ഥാന ഘടകം തീരുമാനിച്ചു. അങ്കമാലി സീറ്റ് യാതൊരു വിധ ഗ്രൂപ്പ് സമവാക്യങ്ങൾക്കും വഴി വയ്ക്കാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പ്രതിപക്ഷ എം.എൽ.എ യ്ക്ക് സർക്കാരിൽ നിന്ന് കഴിയുന്നത്രയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. കോൺഗ്രസിന് ആത്മവിശ്വാസം വർദ്ധിക്കുന്നു. എൽഡിഎഫിന് ആകട്ടെ കൃത്യമായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതും ബി.ജെ.പി, ബി.ഡി.ജെ.എസ് പോലുള്ള ഘടകകക്ഷികൾക്ക് സീറ്റ് മാറ്റിവച്ചിരിക്കുന്നതും റോജി ജോണിന്റെ ഭൂരിപക്ഷ വർദ്ധിക്കാൻ സാഹചര്യം സൃഷ്ടിക്കുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. കോവിഡ് കാലത്തെ ഒരു പ്രതിപക്ഷ എം. എൽ. എ യ്ക്ക് ചെയ്യാൻ കഴിയുന്നതിൽ അപ്പുറം സഹായഹസ്തങ്ങൾ പൊതു സമൂഹത്തിന്റെ പിന്തുണയോടെ രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും റോജിക്ക് എത്തിക്കാൻ കഴിഞ്ഞതും യുവാക്കളുടെ ഇടയിലും മുതിർന്ന പ്രവർത്തകരുടെ ഇടയിലും നിലവിലെ എം.എൽ.എ യുടെ പ്രവർത്തനം വളരെയധികം ശ്ലാഘിക്കപ്പെട്ടു. മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ റോഡ് വികസനം, കുടിവെള്ളം, ആരോഗ്യ പദ്ധതി എന്നിവ കൃത്യമായി നടപ്പാക്കിയതോടൊപ്പം മലയോര പ്രദേശങ്ങളിൽ വളരെയധികം വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ എം.എൽ.എ എന്ന നിലയിൽ മറ്റൊരാളെ ഈ മണ്ഡലത്തിലേക്ക് പരിഗണിക്കേണ്ട ആവശ്യകത ഇല്ലെന്നും കോൺഗ്രസ് നേതൃത്വം തന്നെ വിലയിരുത്തി. സംസ്ഥാനത്തെ ഉയർന്ന നേതാക്കളുമായും, ദേശീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിനും നിയമസഭയിൽ ഒരു പ്രതിപക്ഷ എം.എൽ.എ എന്ന നിലയിൽ നടത്തിയ ജനകീയ വിഷയങ്ങളെക്കുറിചുള്ള ബോധ്യപ്പെടുത്തലുകളും തന്നെയാണ് റോയിയെ തന്നെ വീണ്ടും വിജയിപ്പിക്കാനുള്ള തീരുമാനം കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.
Comments (0)