Dr.. ഷാഹുൽ ഹമീദിനൊപ്പം ബ്ലഡ് ഡോണേഴ്സ് കേരളക്ക് ദേശീയ അംഗീകാരം
ഡൽഹി: കേന്ദ്രസർക്കാരിൻ്റെ ആരോഗ്യ മന്ത്രാലയവും, നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യുഷൻ കൗൺസിലും ചേർന്ന് രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് ബ്ലഡ് ഡോണേഴ്സ് കേരളക്ക്നൽകിയ ദേശീയ അംഗീകാരം, അതിൻ്റെ മുഖ്യ രക്ഷാധികാരിയായ ഡോ: ഷാഹുൽ ഹമീദിലൂടെ കരസ്ഥമാക്കിയത് കേരളത്തിലെ യുവത്വങ്ങൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്, വർഷങ്ങളായ് നിശബ്ദ പ്രവർത്തനത്തിലൂടെ കൊടിയുടെയോ, നിറത്തിൻ്റെയോ, എന്നില്ല യാതൊരു പക്ഷവും പിടിക്കാതെ ജീവനാണ് പ്രിയം അതിന് ജീവൻ തന്നെ നല്കാമെന്ന യുവത്വങ്ങളുടെ പ്രതിജ്ഞയും നിസ്വാർത്ഥ സേവനങ്ങളും ഉറപ്പാക്കി പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ നിലനിർത്താൻ യത്നിച്ചവർക്കുള്ള അംഗീകാരമാണിതെന്നും വളർന്നു വരുന്ന തലമുറക്ക് നൽകുന്ന സന്ദേശമാണിതെന്നും വേദിയിൽ ഡോ: ഷാഹുൽ ഹമീദ് പറയുകയുണ്ടായി, ജീവിതത്തിൽ ഏറ്റവും അധികം ഉൾക്കൊെള്ളേണ്ട ലഹരി, സ്വന്തം ജീവനെക്കാൾ വില അന്യൻ്റെ ജീവനുണ്ടെന്നും തൻ്റെ ജീവൻ നൽകി മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരിക്കണം ഓരോ വിദ്യാർത്ഥികളും ചെയ്യേണ്ടതെന്നും ' അദ്ദേഹം തദവസരത്തിൽ പറയുകയുണ്ടായി.
Comments (0)