ആവേശം നിറച്ച് തുഷാര്‍
തിരുവല്ല: തദ്ദേശ തെരഞ്ഞെടുപ്പിനായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി എത്തിയത് പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടത്തില്‍ എന്‍.ഡി.എ ഏറ്റവും വലിയ മുന്നണിയായി മാറുമെന്നും അദ്ദേഹം വിവിധ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിച്ച് അദ്ദേഹം പറഞ്ഞു. ജില്ലയിലെ സമഗ്ര വികസനത്തിനും അയ്യന്‍റെ പൂങ്കാവനം കളങ്കപ്പെടാതെ പരിപാവനമായിരിക്കാനും ജില്ലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യമായ കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. വടശ്ശേരിക്കരയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അദ്ദേഹം എന്‍.ഡി.എയുടെ വികസന രേഖയുടെ പ്രകാശനം നടത്തി.കൊടുമണ്‍, മല്ലപ്പുഴശ്ശേരി, അയിരൂര്‍, ചെറുകോല്‍പ്പുഴ, ആറന്മുള, പുല്ലാട് എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. തിരുവല്ല മണിപ്പുഴയില്‍ നടന്ന പുളീക്കീഴ് ജില്ലാ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്‍റ് ശ്യാം മണിപ്പുഴ അധ്യക്ഷനായി.



Author Coverstory


Comments (0)