സംസ്ഥാനത്തുള്ള വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം തുടങ്ങി
തിരുവനന്തപുരം : കോവിഡ് വാക്സിൻ ഇന്നു മുതൽ ജില്ലാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ശീതീകരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. ശനിയാഴ്ചയാണ് വാക്സിൻ കുത്തിവെയ്പ്. 133 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 13,300 ആരോഗ്യ പ്രവർത്തകർ ആദ്യ ദിനം വാക്സിൻ സ്വീകരിക്കും. 3,68,866 ആരോഗ്യപ്രവർത്തകരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. സംസ്ഥാനത്തു മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കോവിഡ് വാക്സീനാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതൽ വിതരണം ചെയ്യുന്നത്.തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീൽഡ് വാക്സീൻ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ തിരുവനന്തപുരത്തെ മേഖല കേന്ദ്രത്തിൽ
നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സിൻ എത്തിക്കുക. കൊച്ചിയിൽ നിന്ന് എറണാകുളം , ഇടുക്കി, കോട്ടയം , പാലക്കാട്,തൃശൂർ ജില്ലകളിൽ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തിൽ നിന്ന് കണ്ണൂർ , കോഴിക്കോട്,കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സിനെത്തിക്കും.ഏറ്റവും കൂടുതൽ വാക്സീൻ കിട്ടുക എറണാകുളം ജില്ലക്കാണ്,73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ, 6860 ഡോസ്. വാക്സിൻ സ്വീകരിക്കാനായി എപ്പോൾ ഏതു കേന്ദ്രത്തിൽ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് മൊബൈൽ സന്ദേശം ലഭിക്കും.ഒരു കേന്ദ്രത്തിൽ നൂറു പേർക്ക് വാക്സിൻ നൽകും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കോവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവർ, കോവിഡ് ലക്ഷണങ്ങളുള്ളവർ എന്നിവരെ ഒഴിവാക്കും.ഇടതു കൈയിലാണ് കുത്തിവയ്ക്ക്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് 'എടുക്കണം. വാക്സിനേഷനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.
Comments (0)