ആത്മ വികാസത്തിനു തക്കുന്നതാവണം വിദ്യാഭ്യാസം
(രാമകൃഷ്ണ മംകാൺപൂർ അദ്ധ്യക്ഷൻ ആത്മശ്രദ്ധാനന്ദ ജി തൃശ്ശൂർ രാമകൃഷ്ണ ശാരദാ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.)
തൃശ്ശൂർ: ഇന്നത്തെ വിദ്യാഭ്യാസ രീതി ഗുമസ്തന്മാരെ ഉണ്ടാക്കാൻ മാത്രം പര്യാപ്തമായ വിദ്യാഭ്യാസമാണെന്നും അത് മാറി വിവേകാനന്ദ സ്വാമിജി വിഭാവനം ചെയ്ത സമഗ്ര വികാസം പ്രദാനം ചെയ്യുന്ന ആത്മവികാസത്തിനു തകുന്ന വിദ്യാഭ്യാസം ക്ലാസ്സുമുറികളിൽ പ്രാവർത്തികമാവണമെന്ന് കാൺപൂർ ശ്രീരാമകൃഷ്ണമoധിപതി സ്വാമി ആത്മശ്രദ്ധാനന്ദ പറഞ്ഞു. ശ്രീരാമകൃഷണ മംത്തിൽ അദ്ധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പ്രൊഫനളിനി ചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങളിൽ രാഷ്ട്രീയം കർശനമായി നിരോധിക്കണമെന്നും അദ്ധ്യാപകർ കുട്ടികളുടെ സുഹൃത്തായി മാറുണമെന്നും ആൺ പെൺ വേർതിരിവ് ക്ലാസ്സുകളിൽ ആവശ്യമില്ലെന്നും പറഞ്ഞു. അവർ പറഞ്ഞു.ഇന്നത്തെ വിദ്യാഭ്യാസം ചോറും പയറും കിട്ടാനുള്ള താണെന്നും കുട്ടിയുടെ ഉള്ളിലുള്ള അനന്ത സാധ്യതകളെ തിരിച്ചറിയാൻ ഉപകരിക്കുന്നില്ലെന്നും നന്ദാത്മജാ നന്ദ സ്വാമിജി ചൂണ്ടിക്കാട്ടി. ശ്രീരാമകൃഷ്ണമoo അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അധ്യക്ഷത വഹിച്ചുവർത്തമാനകാല രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയെന്നും യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഭവങ്ങൾ സർക്കാരിനെറെ വിഴ്ചയാണെന്നും പ്രൊഫ മുരളീ വല്ലഭൻ പറഞ്ഞു പ്രശസ്ത കൗൺസിലിംഗ് വിദഗ്ദൻ രാജേഷ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മനോജ് സി. സ്വാഗതവും സുഭാഷ് നന്ദിയും പറഞ്ഞു.
Comments (0)