ആര്യലോക് ആശ്രമം കലശവനം നിർമ്മിച്ചു

ആര്യലോക് ആശ്രമം കലശവനം നിർമ്മിച്ചു
ആര്യലോക് ആശ്രമം കലശവനം നിർമ്മിച്ചു
ആര്യലോക് ആശ്രമം കലശവനം നിർമ്മിച്ചു

ലോകത്തിൽ വിരളമായ കുളവെട്ടി മരങ്ങളുള്ള കലശമലയിൽ, ലോകത്തിൽ ആദ്യമായി ഒരേ ദിവസം നിർധനർക്ക് വൃക്കകൾ പകുത്ത് നൽകിയ, സാധ്യമല്ലാത്തതായി യാതൊന്നുമില്ലെന്ന താവത് എഫക്ട് സന്ദേശ പ്രചാരകരായ ശ്രീ ശ്രീ ആര്യമഹർഷിയും സഹധർമ്മിണി സിമിയും ആര്യലോക് ആശ്രമ സേവകരും പ്രകൃതി സംരക്ഷണത്തിനായി വീണ്ടും ശ്രമം തുടങ്ങി.

ആ ശ്രമത്തിൽ വിരളമായതും വംശനാശം സംഭവിക്കുന്നതുമായ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചാണ് മഹർഷിയുടെ നേതൃത്വത്തിൽ  കലശവനം നിർമ്മിക്കുന്നത്.

ഇവരുടെ മൂത്ത മകൾ ആര്യശ്രീ ശബരിമലക്ക് പോയപ്പോൾ ആശ്രമത്തിൽ നൂറോളം വൃക്ഷതൈകൾ നട്ട് പിടിപ്പിച്ചത് വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു.

ഇപ്പോൾ കലശമലയിൽ ആര്യലോക് ആശ്രമത്തോട് ചേർന്ന് വാങ്ങിയ 30 സെന്റ് ഭൂമിയും പൂർണ്ണമായും വനവൽക്കരിക്കുകയാണ് ചെയ്യുന്നത്. വിരളമായതും വംശനാശം സംഭവിക്കുന്നതുമായ വൃക്ഷങ്ങളുടെ വിത്തുകളും തൈകളും സംഘടിപ്പിച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള ശ്രേഷ്ഠ വ്യക്തികളെ കൊണ്ട് ഓരോ തൈകൾ നട്ടാണ് വരും തലമുറക്ക് വേണ്ടി ഇവരുടെ സന്ദേശവും സംസ്കാരവും വരും തല മുറക്ക് പകരാൻ വേണ്ടി  കലശമലയിൽ  കലശവനം നിർമ്മിക്കുന്നത്.

ജീവകാരുണ്യ രംഗത്തും, മതസൗഹാർദ രംഗത്തും, പ്രകൃതി സംരക്ഷണ രംഗത്തും തനതായ സന്ദേശം പകർന്ന് സാമൂഹ്യ പരിഷ്കരണം കർമ്മവും ധർമ്മവുമാക്കിയ മഹർഷി, ജാതി ഭേദ മത ദേഷ്വമേതുമില്ലാതേവരും സോദരത്തേന വാഴും മാതൃകാ സ്ഥാനമാണിത് എന്ന ഗുരുദേവ സന്ദേശം ആ ശ്രമ സേവനത്തിലൂടെ  അനുഷ്ഠിച്ച് വരുന്നത്.

മനുഷ്യ സ്നേഹികളായ ചുരുക്കം വ്യക്തികൾ നൽകിയ വൃക്ഷ തൈകളും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും പോർക്കുളം ഗ്രാമ പഞ്ചായത്തും നൽകിയ വൃക്ഷ തൈകളും കൂടാതെ ആശ്രമ സേവകർ പലയിടത്തു നിന്നായി ശേഖരിക്കുന്ന വൃക്ഷ തൈകളും വിത്തുകളും ചേർത്താണ് വനവൽക്കരണം ചെയ്യുന്നത്. പോർക്കുളം ഗ്രാമ പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടേയും പൂർണ്ണ പിന്തുണ വനവൽക്കരണം ചെയ്യാൻ ലഭിക്കുന്നുണ്ട്.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വിവിധ സംഘടനകളുടെ വ്യക്താക്കളും ഇവിടെ വൃക്ഷ തൈകൾ നട്ടു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ റിട്ട: ഡി വൈ എസ് പി. കെ ബി സുരേഷിന്റെ അധ്യക്ഷതയിൽ പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു ആദ്യ തൈ നട്ട് ഉത്ഘാടനം ചെയ്തായിരുന്നു ആര്യലോക് കർമ്മ യോഗക്ക് തുടക്കം കുറിച്ചത്. കേരളത്തിൽ ബ്ലോക്ക് തലത്തിൽ നടത്തിയ സർവ്വേയിൽ ഭൂഗർഭ  ജലം ക്രമാതീതമായി കുറഞ്ഞ ബ്ലോക്കുകളിൽ ഒന്നായി രേഖപ്പെടുത്തിയ ചൊവ്വന്നൂർ ബ്ലോക്കിൽ  ഉൾപ്പെട്ട ഈ പ്രദേശത്തു ലഭിക്കുന്ന പരമാവധി ജലം സംഭരിക്കുക എന്നതുകൂടി കലശവന നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നു.

നാളിതുവരെ സഞ്ചാരയോഗ്യമല്ലാതിരുന്ന കലശമലയിലേക്ക് വാഹനസഞ്ചാര യോഗ്യമായ വഴിതുറക്കാനും മഹർഷിയുടെ സേവന പ്രവർത്തൾക്ക് കഴിഞ്ഞുവെന്നതും പ്രദേശത്തിന് ഉണർവേകാൻ വഴിയായിട്ടുണ്ട്.

ആര്യലോക് ആശ്രമം കലശമലയിലെ പ്രദേശവാസികൾക്ക് വേണ്ടി മൂന്ന് സെന്റോളം ഭൂമി വഴിക്ക് വേണ്ടി സൗജന്യമായി വിട്ട് നൽകുകയും, കലശമല ക്ഷേത്രത്തിന്റെ ഊരാളന്മാരേയും ഭരണ  സമിതിയേയും നേരിൽ കണ്ട് കലശമലയിലെ ജനങ്ങൾ സഞ്ചാര യോഗ്യമില്ലാതെ അനുഭവിക്കുന്ന യാതനകളെ കുറിച്ച്  ധരിപ്പിക്കുകയും   വഴിയുണ്ടാക്കാനുള്ള അനുമതി നേടിയതിലൂടെ മറ്റൊരു വഴികൂടി തുറക്കുകയും ചെയ്തു.
 
ആര്യലോക് ആശ്രമ പരിസരത്തും അകതിയൂരിലുമുള്ള ദേശവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്.

ലോകത്തിൽ കുള  വെട്ടിമരങ്ങൾ അധികമുള്ള കലശമലയിലേക്ക് സഞ്ചാരികൾക്ക് സുഖമായി സഞ്ചരിക്കുവാനും ക്ഷേത്രദർശനത്തിനെ ത്തുന്നവർക്കും ആര്യലോക് ആശ്രമത്തിലേക്ക് അവയവ രോഗത്തെ കുറിച്ചും അവയദാനത്തെ കുറിച്ചറിയാനും നാനാഭാഗത്തു നിന്നെത്തുന്നവർക്കും  ഈ വഴി ഉപയോഗപ്രദമാണെന്ന് ആര്യമഹർഷി അഭിപ്രായപ്പെട്ടു.

പോർക്കുളം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നിയമപരമായ അനുകൂലങ്ങൾ വഴി ടാറിങ്ങിനും മറ്റും സഹായസഹകരണങ്ങൾഉണ്ടാവുമെന്നും പ്രസിഡന്റ് ഓമനബാബു അഭിപ്രായപ്പെട്ടു.

പോർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണൻ, വാർഡ് മെമ്പർ ഷീനാ വിൽസൺ, മധു, നിഷ എന്നീ മെമ്പർമാരുമായിരുന്നു  കലശമലയിലെ പുതിയ പാതയിൽ ആദ്യ യാത്രക്കെത്തിയിരുന്നു.

ട്രാൻസെൻഡന്റൽ  മെഡിറ്റേഷൻ, കുണ്ഡലിനി  യോഗ, ഡ്രൈ ഫാസ്റ്റിംഗ്‌ , മിസ്റ്റിക്  കൗൺസിലിങ്ങ്  മുതലായ മാർഗ്ഗങ്ങളിൽ കൂടിയാണ്  മഹർഷിയുടെ താവത് എഫക്ട് എന്ന മാസ്മരികത ആവശ്യക്കാർക്ക് നൽകി വരുന്നത്.

താവത് ഇഫക്ട് ആചാര്യനായ  മഹർഷിക്കേറ്റവും  പ്രിയപ്പെട്ട വൃക്ഷ തൈകൾ കലശവനത്തിൽ നട്ട് പിടിപ്പിച്ചായിരുന്നു ശിഷ്യരായവർ മഹർഷിക്ക് ഗുരുദക്ഷിണ സമർപ്പിച്ചത്. 

മറ്റം വാകയിലെ പുനർജ്ജനി സേവാ സമിതി അംഗങ്ങൾ  സച്ചിദാനന്ദന്റെ നേതൃത്വത്തിൽ ശിംശിപാ വൃക്ഷവും, ചിറമനേങ്ങാട്  കോൺകോർഡ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, എറണാംകുളത്തെ ഫ്ലാറ്റ് സമുച്ചയത്തിനു നടുവിൽ രണ്ടേക്കറിൽ വനം നിർമ്മിച്ചു പരിപാലിച്ചു പോരുന്ന പുരുഷോത്തമ കമ്മത്തും കലശവനത്തിൽ വിവിധയിനം വൃക്ഷതൈകൾ നട്ട് ഗുരുപൂർണ്ണിമ ആഘോഷിച്ചു. 

ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന ബാബു അശോക വൃക്ഷതൈ നട്ട് തുടക്കം കുറിച്ച വന വൽക്കരണത്തിന് വിദ്യാർഥികളടക്കം, നിസ്വാർത്ഥരും, പ്രകൃതി സ്നേഹികളുമായ  നിരവധി പേരാണ് വൃക്ഷ തൈകൾ നടനായി എത്തിയത്.

ചുരുങ്ങിയ  ദിവസം കൊണ്ട് വിരളമായ നിരവധി വൃക്ഷതൈകൾ നട്ട് പിടിപ്പിച്ചുള്ള സേവനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി.

വിദ്യാർത്ഥികൾ ഉൾപ്പെടെ വൃക്ഷ തൈ നടാൻ പങ്കെടുത്തവരോട് കുട്ടികളുടെ ഗൃഹത്തിലും ഓരോ വൃക്ഷ തൈകൾ നട്ട് പരിപാലിക്കാൻ മഹർഷി  നിർദേശിച്ചു.

സമൂഹത്തിന്റെ  നാനാതുറകളിൽ നിന്നുമുള്ള നിരവധി  വ്യക്തികൾ ഈ ചുരുങ്ങിയ കാലയളവിൽ  കലശവനത്തിലേക്ക് വൃക്ഷതൈ നടാനെത്തിയിരുന്നു.