ഐ എ എസ്സ്ഉദ്യോഗസ്ഥരുടെ മേല്ലെപ്പോക്കിനെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി ;അമ്പരന്ന് ഉന്നത ഉദ്യോഗസ്ഥര്‍
ന്യൂദൽഹി: ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവരുടെ മെല്ലെപ്പോക്കിനെതിരെ പരസ്യവിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസത്തെ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചപ്പോൾ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അമ്പരപ്പ് നിറഞ്ഞ നിശ്ശബ്ദത. പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര,കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ, മറ്റ് ഉയർന്ന സെക്രട്ടറിമാർ, സംസ്ഥാന ചീഫ് സെക്രട്ടറിമാർ
എന്നിവർ പങ്കെടുത്ത പ്രഗതിയോഗത്തിലായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വിമർശനം.റെയിൽവേയുടെയും ഹൈവേ പദ്ധതികളുടെയും നടത്തിപ്പിൽ 10 വർഷത്തെ കാലതാമസമുണ്ടായ സംഭവവും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.പദ്ധതികൾ വൈകുമ്പോൾ ചെലവ് പല മടങ്ങ് കൂടുന്നു എന്ന് മാത്രമല്ല, ഇത് മൂലം
തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നതിലും സാമ്പത്തിക അവസരങ്ങൾ നഷ്ടപ്പെടുന്നതിലുമായിരുന്നു പ്രധാനമന്ത്രിയ്ക്ക് കൂടുതൽ ആശങ്ക. രാജ്യത്ത
കെട്ടിപ്പൊക്കുന്നതിൽ സ്വകാര്യ മേഖലയെ ഉയർത്തിപ്പിക്കുന്ന സന്ദർഭത്തിലായിരുന്നു മോദിയുടെ ഈ വിമർശനമെന്നതും ശ്രദ്ധേയമായി. ഇന്ത്യയെ ഉദ്യോഗസ്ഥരുടെ കൈകളിൽ ഏൽപ്പിച്ചാൽ എന്താകുമെന്ന ചോദ്യത്തിലൂടെ ബ്യൂറോക്രസിക്കെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്താനും മോദി മറന്നില്ല
Comments (0)