അരലക്ഷം റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ പട്ടികയിലേക്ക് മാറ്റുന്നു
പാലക്കാട്: സംസ്ഥാനത്തെ 52,850 റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ പട്ടികയിലേക്ക് മാറ്റാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. സര്‍ക്കാറിെന്റ പരാതി പരിഹാര അദാലത്തില്‍ വരുന്ന കാര്‍ഡുകളും പരിഗണിക്കും. ബി.പി.എല്‍ പട്ടികയിലേക്ക് മാറ്റേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 81 താലൂക്കുകളിലും മാറ്റാവുന്ന കാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ മാറ്റുേമ്ബാള് േക്വാട്ട നിശ്ചയിച്ചതില്‍ കൂടരുതെന്നാണ് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം. നിലവില്‍ 32.55 ലക്ഷം കാര്‍ഡുകളാണ് മുന്‍ഗണന പട്ടികയിലുള്ളത്.
Comments (0)