ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു
കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഗ്ലോബല്‍ മലയാളി പ്രസ്‌ക്ലബ് (ജി.എം.പി.സി.) രൂപീകരിച്ചു. സ്‌ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. ക്ലബിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ്‌ക്ലബ് ഹാളില്‍ മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കും. ക്ലബിന്റെ ഉദ്‌ഘാടനം ആറിനു തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ചിനു മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.



Author Coverstory


Comments (0)