പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഇടതുപക്ഷ സർക്കാരിനെ ആവോളം സഹായിച്ച് പടിയിറങ്ങി...
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടർ
പി.ബി. നൂഹ് പടിയിറങ്ങി. രണ്ടര വർഷം ജില്ല
യുടെ കളക്ടർ പദവി വഹിച്ച പി.ബി. നൂഹ്
ശുഭദിനമായ ഇന്ന് തിങ്കളാഴ്ചയാണ് ചുമതല
കൈമാറിയത്. 2018 ജൂണിലായിരുന്നു ജില്ലയി
ൽ കളക്ടറായി ചുമതലയേറ്റത്.
യുവജനങ്ങളെ കൂടെ നിർത്തുന്നതിൽ ഏറെ
വിജയിച്ച ഒരാളായിരുന്നു പി.ബി നൂഹ്.
ശത്രുക്കളെ മിത്രമാക്കുന്നതിനും
അദ്ദേഹ ത്തിന് പ്രത്യേക കഴിവ് ഉണ്ടായിരുന്നു.
കാര്യങ്ങൾ സാധിക്കുക എന്നതിലപ്പുറം ഒരു
ബന്ധവും അദ്ദേഹത്തിന് താൽപ്പര്യം
ഉണ്ടായിരുന്നില്ല. സെൽഫ് പ്രൊമോഷൻ
വർക്കുകളിലൂടെയാണ് കൂടുതൽ
ജനകീയനായത്.
ജില്ലാ കളക്ടറുടെ ചുമതല ഏറ്റെടുത്ത
ഉടനെയുണ്ടായ 2018ലെ പ്രളയം, 2019ലെ പ്രള
യം, ശബരിമല യുവതി പ്രവേശനം, കോവിഡ്
ബാധ തുടങ്ങിയവയെല്ലാം പി.ബി.നൂഹിന്
അഗ്നിപരീക്ഷ തന്നെയായിരുന്നു. 2018ൽ കള
ക്ടറായി വരുന്നതിനു രണ്ടുവർഷം മുമ്പ് സ
ബളക്ടറായും ജില്ലയിൽ സേവനം
അനുഷ്ഠിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പ്
കാലത്ത് മൈലപ്രയിൽ
കോൺഗ്രസുകാരുമായി
കൊമ്പുകോർത്തതാണ് ജില്ലയിലെ ആദ്യ
അനുഭവം.
പൊതുവേ ഇടതുപക്ഷ ചിന്താഗതിക്കാരനായ
പി.ബി നൂഹ് പാർട്ടിയെ ആവുന്നത്ര
സഹായിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ
കളക്ടറായി വന്നപ്പോഴും ഇടതുപക്ഷ
പാർട്ടിയെ സഹായിക്കുന്ന നിലപാടായിരുന്നു
ഇദ്ദേഹം സ്വീകരിച്ചത്. കോൺഗ്രസ്
പ്രവർത്തകർക്കും നേതാക്കൾക്കും നേരെ
മുഖംതിരിച്ചായിരുന്നു നടപടികൾ. ഇതിന്റെ
ഭാഗമായി എൽ.ഡി.എഫ് നേതാക്കളെയും
ജനപ്രതിനിധികളെയും പരമാവധി
പുകഴ്ത്താനും കൂടെ നിൽക്കുവാനും പി.ബി
നൂഹ് ശ്രമിച്ചിട്ടുണ്ട്. കോന്നി മെഡിക്കൽ
കോളേജിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട്
അന്നത്തെ എം.എൽ.എ അടൂർ പ്രകാശ്
നൽകിയ ഫയലുകൾ ചവിട്ടുകൊട്ടയിൽ
നിക്ഷേപിച്ചതും തുടർന്ന് എൽ.ഡി.എഫ്
ജനപ്രതിനിധിയായി ജെനീഷ് കുമാർ
വന്നപ്പോൾ നിമിഷനേരംകൊണ്ട് ഫയലുകൾ
പൊക്കിയെടുത്ത് അനുമതികൾ നല്കിയതും
രഹസ്യമാണ്. ഇതൊക്കെ അടൂർ പ്രകാശും
കോൺഗ്രസ് നേതാക്കളും മനസ്സിൽ
സൂക്ഷിച്ചിരിക്കുകയാണ്.
അതുകൊണ്ടുതന്നെ പി.ബി നൂഹ് അടുത്ത
യു.ഡി.എഫ് മന്ത്രിസഭയുടെ പ്രധാന നോട്ടപ്പുള്ളി
തന്നെയാകും.



Author Coverstory


Comments (0)