യു.ഡി.എഫ് കൺവീനറുടെ റോളിൽ പിജെ ജോസഫ്; പി.സി ജോർജിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ജോസഫ്
തിരുവനന്തപുരം: പിസി ജോർജിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎ. ജോർജിന് പൂഞ്ഞാറിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങളൊന്നും ജോർജ്ജിന് വേണ്ടെന്ന് ജോസഫ് പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാണെന്ന് ജോസഫ് പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചതാണ്. ഉമ്മൻചാണ്ടി പാർട്ടിയിൽ കുറേകൂടി സജീവമാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും ജനതാദളിന് നൽകിയ ഏഴ് സീറ്റുകളിൽ ഒരെണ്ണവും ഉൾപ്പെടെ 16 സീറ്റുകൾ പാട്ട് ആവശ്യപ്പെടും. സീറ്റുകൾ വെച്ച് മാറുന്നതിന് തടസ്സമില്ല. മകൻ അപ്പു ജോസഫ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇപ്പോൾ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണെന്നും കുറച്ചുകാലം കൂടി പാർട്ടിയിൽ പ്രവർത്തിക്കട്ടെ എന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇസ് ലാമോഫോബിയ പടർത്താൻ സിപിഎം മനപ്പൂർവ്വം ശ്രമിക്കുകയാണെന്നും പിജെ ജോസഫ് വ്യക്തമാക്കി
Comments (0)