പിണറായി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണം: നിര്‍മ്മല സീതാരാമന്‍
തൃപ്പൂണിത്തുറ: ദൈവത്തിന്റെ സ്വന്തം നാടിനെ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും നാടാക്കി മാറ്റിയതാണ് പിണറായിയുടെ ഭരണനേട്ടമെന്നും പിണറായി ഭരണത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്‌ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
എസ്.ഡി.പി.ഐയുമായി രഹസ്യബന്ധമുള്ള സി.പി.എമ്മും പിണറായിയും കമ്യൂണിസ്‌റ്റുകള്‍ പേടിക്കുന്ന യോഗിക്കെതിരേ പ്രകടനത്തിന് എസ്.ഡി.പി.ഐക്ക് അനുമതി നല്‍കി. ആദിശങ്കരന്റേയും അയ്യങ്കാളിയുടേയും ചട്ടമ്ബിസ്വാമികളുടേയും ശ്രീനാരായണ ഗുരുവിന്റേയും മന്നത്ത് പത്മനാഭന്റേയുമൊക്കെ സാംസ്‌കാരിക പാരമ്ബര്യമുള്ള കേരളത്തില്‍ സി.പി.എം. ആ പാരമ്ബര്യമെല്ലാം നഷ്‌ടപ്പെടുത്തി. കൊലപാതകവും അഴിമതിയും സ്വര്‍ണ്ണക്കള്ളക്കടത്തുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്നു. ഒരു എം.പി. പോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി കേരളത്തിന് കോടികളുടെ വികസന പദ്ധതികള്‍ നല്‍കി. കേരളത്തില്‍ സി.പി.എമ്മിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ബംഗാളില്‍ അവര്‍ക്കൊപ്പമാണ്.
ഇത് നാടകമാണെന്നും അവര്‍ പറഞ്ഞു. കെ. സുരേന്ദ്രന് പൂക്കളില്‍ തീര്‍ത്ത തൊപ്പിയും വാളും മന്ത്രി സമ്മാനിച്ചു. ഇന്ധന-പാചക വാതക വില വര്‍ധനയുടെ കാര്യങ്ങളൊന്നും മന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.റിട്ട. ജസ്‌റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, ചിദംബരേഷ്, മുന്‍ ഡി.ജി.പി. വേണുഗോപാലന്‍ നായര്‍, മുന്‍ അഡ്‌മിറല്‍ ബി.ആര്‍. മേനോന്‍, ആകാശവാണി മുന്‍ ഡയറക്‌ടര്‍ കെ.എ. മുരളീധരന്‍, ഡോ. പ്രസന്നകുമാര്‍, സി.പി.ഐ. ഉദയംപേരൂര്‍ മഹിളാ കമ്മിറ്റി ഭാരവാഹി അമ്ബിളി എന്നിവര്‍ സമ്മേളനത്തില്‍വച്ച് ബി.ജെ.പി. അംഗത്വമെടുത്തു. ജില്ലാ പ്രസിഡന്റ് ജയകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്‌ണന്‍, ഡോ.കെ.എസ്. രാധാകൃഷ്‌ണന്‍, ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)