കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

കോങ്ങാട് : കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകട സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നു.