വന്യമ്യഗങ്ങളില്‍ നിന്നു രക്ഷ കേന്ദ്രം: നല്‍കിയ കോടികള്‍ സംസ്ഥാനം വിനിയോഗിച്ചിട്ടില്ല
കൊച്ചി: വന്യമ്യഗങ്ങൾ ജനവാസ പ്രദേശങ്ങളിൽ വരുന്നതും വിള നശിപ്പിക്കുന്നതും കേരളത്തിൽ നിത്യസംഭവമാ യിരിക്കെ, കേന്ദ്ര സർക്കാർ നൽകിയ
ധനസഹായം വിനിയോഗിക്കാതെ സംസ്ഥാന സർക്കാർ. വനം വകുപ്പിന്റെ വിവിധ പദ്ധതികൾ അടിക്കടി പ്രഖ്യാപിക്കുമ്പോഴും വന്യ മൃഗങ്ങളും കാട്ടുപ്രദേശത്തെ താമസക്കാരും തമ്മിലുള്ള സഘര്‍ഷം പെരുകുകയാണ്.
അഞ്ചു വര്‍ഷത്തിനിടെ അനുവാദിച്ച കോടികണക്കിന് തുകയുടെ പകുതി പോലും വിനിയോഗിക്കത്തതാണ് അവസ്ഥ . 2014 -15 സാമ്പത്തിക വര്‍ഷം 8.18 കോടി രൂപ അനുവദിച്ചു. പക്ഷേ,3:75 കോടി രൂപയേ വിനിയോഗിച്ചുള്ളൂ.2015-2016 വർഷം 1.67 കോടി, വിനിയോഗിച്ചത് 4.56 കോടി. 2016 -17 ൽ 19- 28 കോടി, പക്ഷേ വിനിയോഗിച്ചത് 5.84കോടി മാത്രം. 2017-18 ൽ അനുവദിച്ച 9.008 കോടിയെ വിനിയോഗിച്ചുള്ളു. 2018 -19 വർഷം 12.93 കോടി രൂപ അനുവദിച്ചെങ്കിലും വിനിയോഗിച്ചത് 6. 38 കോടി. 2019-20 വർഷം8. 45 കോടി അനുവദിച്ചു. വിനിയോഗിച്ചത് 5.75 കോടി. ഈ സാമ്പത്തിക വർഷം 3.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.മുൻ സർക്കാരിന്റെ കാലത്തു മാത്രമല്ല, പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം തുടർച്ചയായി അഞ്ചു വർഷവും കേന്ദ്ര സർക്കാർ അനുവദിച്ച പണം വിനിയോഗിച്ചിട്ടില്ല. കൊച്ചി സ്വദേശി വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് വിവരം.വന്യമ്യാളുടെ കണം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ നികത്താൻ 3.6 കോടിയിലേറെ രൂപ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.



Author Coverstory


Comments (0)