കുറ്റ്യാടി നെട്ടൂരിൽ പോലീസ് സംഘത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎം നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകന്‍റെ നേതൃത്വത്തിൽ

കുറ്റ്യാടി നെട്ടൂരിൽ പോലീസ് സംഘത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎം നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകന്‍റെ നേതൃത്വത്തിൽ

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരിൽ പോലീസ് സംഘത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎം നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകന്‍റെ നേതൃത്വത്തിൽ. അശോകൻ ഉൾപ്പടെ 50 പേർക്കെതിരെ പോലീസ് കേസെടുത്തു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ശോ​ക​ൻ. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ജീ​പ്പും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ വിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.