സിപിഎം മുൻ ഏരിയ സെക്രട്ടറിക്ക് അഞ്ച് വീടുകൾ; കള്ളപ്പണ ഇടപാട്
കളമശ്ശേരി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കഴിഞ്ഞ പത്തുവർഷംകൊണ്ട് കോടികളുടെ അനധികൃത സ്വത്തവകകൾ സമ്പാദിചെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തായി.
അഞ്ചോളം വീടുകൾ സ്വന്തമാക്കി എന്നും പാർട്ടിയുടെ അനുവാദമില്ലാതെ വിദേശയാത്രകൾ നടത്തിയെന്നുമാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ രണ്ട് പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.ഒമ്പതോളം കാര്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവിലെ ഏരിയാ സെക്രട്ടറി മുൻ എംഎൽഎ തുടങ്ങിയവർ അംഗമായ ഏരിയ കമ്മിറ്റിക്ക് മനപൂർവ്വമായ വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.
2 സെന്റ് സ്ഥലം ഉണ്ടായിരുന്ന വീട്ടിൽ താമസിച്ചിരുന്ന സക്കീർഹുസൈൻ 10 വർഷത്തിനിടെ 5 വീടുകളാണ് സ്വന്തമാക്കിയത്.മുക്കാൽ കോടിയിലധികം രൂപയ്ക്കാണ് ഒടുവിൽ വീട് വാങ്ങിയത്, അതിനുവേണ്ടി 65 ലക്ഷം വായ്പ എടുത്തു പുതിയ വീടിനും മുൻപ് വാങ്ങിച്ച വീടുകൾക്കും ആയി ബാങ്കിലെ തിരിച്ചടവിന് സക്കീറിന്റെയും ഭാര്യയുടെയും വരുമാനം തീകയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
2018 ഫെബ്രുവരിയിൽ പുതിയ വീട് വാങ്ങാൻ ഏരിയ കമ്മിറ്റി അനുമതി നൽകിയപ്പോൾ മറ്റു വീടുകളുള്ള വിവരം കമ്മിറ്റി അംഗങ്ങൾക്ക് അറിയാമായിരുന്നു എന്നിട്ടും അഞ്ചാമത്തെ വീട് വാങ്ങാൻ ഏരിയാകമ്മിറ്റി അനുവാദം നൽകി. അത് ഗുരുതരമായ സംഘടനാ വീഴ്ചയാണ്.ഇക്കാര്യമാണ് ഏരിയ സെക്രട്ടറിയുടെ കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന ഏരിയ കമ്മിറ്റി ക്കെതിരായ റിപ്പോർട്ടിലെ പരാമർശം.
2016 നടത്തിയ വിദേശയാത്ര സക്കീർഹുസൈൻ മറച്ചുവച്ചു പാർട്ടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ദുബായിലേക്ക് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബാങ്കോക്കിലെക്കാണ് സക്കീർഹുസൈൻ പോയതെന്ന് പാർട്ടി അന്വേഷണത്തിൽ കണ്ടെത്തി ഇതിന് പാർട്ടിയുടെ അനുമതി വാങ്ങിയില്ല സിപിഎം നേതാവിന്റെ കള്ളപ്പണ ഇടപാടുകളിലെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പരാതി നൽകി.കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിൽ വാസം അനുഭവിച്ച സക്കീറിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്നും ഇവ വഴിയാണ് വിദേശയാത്രകളും കള്ളപ്പണ ഇടപാടുകളും നടന്നതെന്നും പരാതിയിലുണ്ട്.പ്രളയ ഫണ്ട് തട്ടിപ്പ് കേസും അതുമായി ബന്ധപ്പെട്ട് അയ്യനാട് സഹകരണ ബാങ്ക് ഭരണ സമിതി അംഗം സിയാദിന്റെ ആത്മഹത്യയമെല്ലാം സക്കീറിനെയും സിപിഎമ്മിനെയും വിവാദത്തിലാക്കി യിരുന്നു. പക്ഷെ ശക്തമായ നടപടികളൊന്നും പാർട്ടി സ്വീകരിച്ചിരുന്നില്ല.
വ്യവസായിയെ തട്ടിക്കൊണ്ടു പോകൽ കേസും ഇതുപോലെ പാർട്ടി ഇടപെടലിൽ ഒതുങ്ങി പോവുകയായിരുന്നു.പിന്നീട് മാസങ്ങൾക്കുശേഷം മുൻ ഏരിയ സെക്രട്ടറിക്കെതിരായ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയത ആണെന്നാണ് സൂചന.സക്കീറിന്റെ പാർട്ടിയിലെ ആറുമാസത്തെ സസ്പെൻഷൻ കാലാവധി കഴിയുന്നതിനു തൊട്ടുമുൻപാണ് റിപ്പോർട്ട് ചോർന്ന് പുറത്തായിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് ഇടത് പാളയത്തിൽ ശക്തമായ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട് കളമശ്ശേരി, ഏലൂർ, തൃക്കാക്കര നഗരസഭകൾ ആണ് ഏരിയ കമ്മിറ്റിയുടെ കീഴിൽ വരുന്നത്. വിഭാഗീയത പ്രവർത്തനം രൂക്ഷമായ മേഖലയിൽ സക്കീർഹുസൈൻ വിഭാഗത്തിലും സ്വാധീനമുണ്ട്.
ഏരിയസെക്രട്ടറി സംസ്ഥാനത്തു നിന്ന് മാറ്റി നിർത്തിയ അവസരം നോക്കി സക്കീർഹുസൈന് ഒപ്പമുള്ള പലർക്കും ഇക്കുറി സീറ്റ് നൽകാതെ ഒതുക്കാൻ എതിർഭാഗം ശ്രമിച്ചെങ്കിലും നടന്നില്ല.സർക്കാരിന്റെ വീഴ്ചകളും അഴിമതികളും തന്നെ വിനയായിരിക്കുന്ന തെരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളോട് പുതുതായി ഇകാര്യം കൂടി വിശദീകരിക്കേണ്ട ഗതികേടിലായിരിക്കുകയാണ് സിപിഎം.
Comments (0)