യൂത്ത് ഫോര്‍ സ്‌പോട്ട്‌സ് ഒരു വഴിതിരിവ്
വൈപ്പിന്‍: മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും യുവാക്കളെ മോചിതരാക്കി, അവരെ ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉടമകളാക്കുന്നതിലൂടെ സമൂഹത്തിന് മുതല്‍ കൂട്ടാക്കാന്‍ മുനമ്ബം ജനമൈത്രി പോലീസ് പുതിയ ഒരു പദ്ധതിയുമായി രംഗത്ത്.
യൂത്ത് ഫോര്‍ സ്‌പോട്ട്‌സ് എന്ന പദ്ധതിയിലൂടെ യൂവാക്കളെ സ്‌പോട്ട്‌സിലേക്ക് തിരിക്കുകയാണ് ലക്ഷ്യം. മുന്‍കാലങ്ങളിലുണ്ടായിരുന്നത്ര കളിക്കളങ്ങളോ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കൂട്ടായ്‌മകളോ ഇപ്പോളില്ല. പ്രാദേശികമായി യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് പഴയ കളിക്കളങ്ങള്‍ പുനരുജീവിപ്പിച്ചാല്‍ അതു വഴി അവര്‍ തെറ്റായ മാര്‍ഗങ്ങളിലേക്കും മോശം ശീലങ്ങളിലേക്കും വഴുതി വീഴുന്നത് തടയാന്‍ സാധിച്ചേക്കും.
ആരോഗ്യമുള്ളശരീരത്തിലേ ആരോഗ്യമുള്ള മനസും ഉണ്ടാവൂ എന്ന തിരിച്ചറിവോടെ ഒന്നിച്ചു മുന്നേറാന്‍ മുനമ്ബം ജനമൈത്രി പോലീസ് ഒരുങ്ങുന്നത്. മുനമ്ബം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ കളിക്കളങ്ങള്‍ കണ്ടെത്തി അതാതിടങ്ങളിലെ ചെറുപ്പക്കാരെ കോര്‍ത്തിണക്കി കളികളും കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, ആയതിലേക്ക് അവര്‍ക്ക് ആവശ്യമായ കളിയുപകരണങ്ങള്‍ വിതരണം ചെയ്യാനുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ചെസ്, തുടങ്ങി നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ കളിക്കളങ്ങള്‍ക്ക് അനുയോജ്യമായ ഏതൊരു കായിക വിനോദത്തിനും ഉതകുന്ന ഉപകരണങ്ങള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ സന്‍മനസുള്ളവര്‍ക്ക് നല്‍കാവുന്നതും ആയവ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്ന് എസ്.ഐ എ.കെ. സുധീര്‍ അറിയിച്ചു.



Author Coverstory


Comments (0)