34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍ ബാങ്കിന്റെ വിലക്ക്

34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍ ബാങ്കിന്റെ വിലക്ക്

ന്യൂഡല്‍ഹി: ഫോറെക്സ് ട്രേഡിങില്‍ കര്‍ശന നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്. 34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍ ബാങ്ക് വിലക്കേര്‍പ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്സ് ട്രേഡിങില്‍ നടക്കുന്നത്. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് ലാഭവും നഷ്ടവും നേടാമെന്നതാണ് വാഗ്ദാനം. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറന്‍സികളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക.